ad
Deshabhimani

ഇ ഡി ഉദ്യോ​ഗസ്ഥർക്കെതിരായ പ്രതിഷേധം; ഒമ്പതുപേർക്ക് ജാമ്യം

kerala highcourt new 1
വെബ് ഡെസ്ക്

Published on Aug 03, 2026, 11:21 AM | 1 min read

കൊച്ചി : തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിൽ ഒമ്പതുപേർക്ക് ജാമ്യം. കിരൺ, ജീവൻ, അനിൽ കുമാർ, ശ്രീജിത്ത്, രാഹുൽ എ രാജൻ, നന്ദു, ഷഫീക്ക്, നിഷാദ്, സിദ്ധാർഥ് എന്നിവർക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം. 67 ദിവസമായി റിമാൻഡിൽ കഴിഞ്ഞതിനുശേഷമാണ് ജാമ്യം അനുവദിച്ചത്. വധശ്രമക്കേസ് നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് ജാമ്യം അനുവദിച്ചത്. മറ്റുള്ളവരുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും.


ആസൂത്രിത കുറ്റകൃത്യമാണെന്ന് പ്രോസിക്യൂഷൻ വാദിച്ചെങ്കിലും വകുപ്പുകൾ സംഘടിത കുറ്റകൃത്യ പരിധിയിൽ ഉൾപ്പെടില്ലെന്ന് കോടതി വ്യക്തമാക്കിയത് പ്രോസിക്യൂഷന് തിരിച്ചടിയായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home