ad
Deshabhimani

അടുത്ത 3 മണിക്കൂറിൽ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലർട്ട്

Rain Alert
വെബ് ഡെസ്ക്

Published on Aug 04, 2026, 02:05 PM | 1 min read

തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


അതേസമയം കാലവർഷക്കെടുതികൾക്കൊപ്പം കേരള തീരത്ത് കടൽക്ഷോഭം രൂക്ഷമായി തുടരുന്നു. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള വിവിധ തീരമേഖലകളിൽ ശക്തമായ തിരമാലകളും കടലേറ്റവും വ്യാപക നാശനഷ്ടങ്ങൾ സൃഷ്ടിച്ചു. വീടുകൾ, റോഡുകൾ, തീരസംരക്ഷണ സംവിധാനങ്ങൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചതോടെ തീരദേശ ജനത ദുരിതത്തിലായി.


തീരമേഖലകളിലെ സ്ഥിതിഗതികൾ അധികൃതർ നിരീക്ഷിച്ചുവരികയാണ്. അപകടസാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും നിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ അറിയിച്ചു.


തുടർച്ചയായ കടലാക്രമണം മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെയും സാരമായി ബാധിച്ചു. മോശം കാലാവസ്ഥയെ തുടർന്ന് മത്സ്യബന്ധന നിയന്ത്രണം തുടരുകയാണ്. അപകടസാധ്യതയുള്ള തീരപ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്നും മുന്നറിയിപ്പ് നൽകി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home