ad
Deshabhimani

കാസർകോട് കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി

JANAKI MISSING BODY

ടി ജാനകി

വെബ് ഡെസ്ക്

Published on Aug 05, 2026, 03:40 PM | 1 min read

കാഞ്ഞങ്ങാട്: കാണാതായ വയോധികയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മഡിയൻ താത്രവൻ വീട്ടിൽ ടി ജാനകിയുടെ (74) മൃതദേഹമാണ് വീടിന് ഒരു കിലോമീറ്ററോളം അകലെയുള്ള വള്ളംകോട് പാലത്തിന് സമീപത്തെ തോട്ടിൽ ബുധനാഴ്ച രാവിലെ കണ്ടെത്തിയത്.


ചൊവ്വാഴ്ച രാവിലെ 10.30ഓടെയാണ് ജാനകി വീട്ടിൽനിന്ന് ഇറങ്ങിയത്. കോടോട്ട് പാലത്തിന് സമീപത്തുകൂടി ഇവർ നടന്നുപോകുന്നത് കണ്ടവരുണ്ട്. പിന്നീട് തിരിച്ചെത്താതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.


ഹൊസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. തോട് കുറുകെ കടക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home