എം എം കുട്ടി മൗലവിയുടെ ആത്മകഥ പ്രകാശിപ്പിച്ചു

ജിദ്ദ : ജിദ്ദ കെഎംസിസി മുൻ ഭാരവാഹി എം എം കുട്ടി മൗലവിയുടെ ആത്മകഥ ‘ഏഴ് പതിറ്റാണ്ടിന്റെ ജീവിതക്കുറിപ്പുകൾ’ പ്രകാശിപ്പിച്ചു. വേങ്ങര മണ്ഡലം ജിദ്ദ കെഎംസിസി സംഘടിപ്പിച്ച ചടങ്ങിൽ നാഷണൽ കമ്മിറ്റി ട്രഷറർ അഹമ്മദ് പാളയാട്ടിൽനിന്ന് ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം പ്രസിഡന്റ് ജലീൽ കണ്ണമംഗലം ആദ്യപ്രതി ഏറ്റുവാങ്ങി. വേങ്ങര മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി കെ അലി അക്ബർ ഉദ്ഘാടനം ചെയ്തു. സമദ് ചോലക്കൽ അധ്യക്ഷനായി. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അരിമ്പ്ര അബൂബക്കർ പുസ-്‌തക പരിചയം നടത്തി. ഹജ്ജ് വളന്റിയറായി പ്രവർത്തിച്ചവർക്ക് മെമന്റോകളും സർട്ടിഫിക്കറ്റും വി പി മുസ-്‌തഫ വിതരണം ചെയ-്‌തു. നാസർ മമ്പുറം സ്വാഗതവും നൗഷാദലി പറപ്പൂർ നന്ദിയും പറഞ്ഞു.










0 comments