ad
Deshabhimani

കിരീടം ലക്ഷ്യമിട്ട് ഇന്ത്യ; ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് പോരാട്ടങ്ങൾക്ക് സെപ്റ്റംബർ 17ന് തുടക്കം

Asia Cup

ശ്രേയസ് അയ്യർ (ഇടത്) ഹർമൻപ്രീത് കൗർ (വലത്)| Photo; GettyImages

വെബ് ഡെസ്ക്

Published on Aug 28, 2026, 02:48 PM | 1 min read

ടോക്കിയോ : 2026 ഏഷ്യൻ ഗെയിംസ്‌ ക്രിക്കറ്റ്‌ മത്സരങ്ങളുടെ ഷെഡ്യൂൾ പ്രഖ്യാപിച്ചു. ജപ്പാനിലെ ഐച്ചി പ്രിഫെക്ചറിലുള്ള കൊറോഗി അത്‌ലറ്റിക് പാർക്കിലാണ് മത്സരങ്ങൾ നടക്കുക. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ പുരുഷ, വനിതാ വിഭാഗങ്ങളിൽ കിരീടം നിലനിർത്താനാണ് കളത്തിലിറങ്ങുന്നത്. സെപ്തംബർ 17 മുതൽ 22 വരെ വനിതാ ടൂർണമെന്റും സെപ്തംബർ 24 മുതൽ ഒക്ടോബർ 3 വരെ പുരുഷ മത്സരങ്ങളും നടക്കും.


ശ്രേയസ് അയ്യർ നയിക്കുന്ന ടീം സെപ്തംബർ 28ന് നടക്കുന്ന ക്വാർട്ടർ ഫൈനൽ മത്സരത്തോടെയാണ് പോരാട്ടങ്ങൾ ആരംഭിക്കുക. അഫ്ഗാനിസ്ഥാൻ, ജപ്പാൻ, നേപ്പാൾ എന്നിവരുൾപ്പെടുന്ന ഗ്രൂപ്പ് എ യിലെ രണ്ടാം സ്ഥാനക്കാരെയാകും ക്വാർട്ടറിൽ ഇന്ത്യ നേരിടുക. പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ ടീമുകളും നേരിട്ട് ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.


ഹർമൻപ്രീത് കൗർ നയിക്കുന്ന വനിതാ ടീം സെപ്തംബർ 18ന് ഉച്ചയ്ക്ക് 10:30ന് ആതിഥേയരായ ജപ്പാനെതിരെയാണ് ആദ്യ മത്സരത്തിനിറങ്ങുക. നേരിട്ടുള്ള നോക്കൗട്ട് രീതിയിലാണ് വനിതാ ടൂർണമെന്റ് ക്രമീകരിച്ചിരിക്കുന്നത്.


ഇന്ത്യൻ പുരുഷ ടീം:


ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), അഭിഷേക് ശർമ്മ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, ശിവം ദുബെ, തിലക് വർമ്മ, നിതീഷ് കുമാർ റെഡ്ഡി, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, വരുൺ ചക്രവർത്തി, രവി ബിഷ്‌ണോയ്, ജസ്പ്രീത് ബുംറ, ഹർഷിത് റാണ, അർഷ്ദീപ് സിങ്, വൈഭവ് സൂര്യവംശി.


ഇന്ത്യൻ വനിതാ ടീം:


ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ദാന, ഷെഫാലി വർമ്മ, പ്രതിക റാവൽ, ദീപ്തി ശർമ്മ, റിച്ച ഘോഷ്, ഗുണലൻ കമാലിനി, ഭാരതി ഫുൽമാലി, ശ്രീ ചരണി, രേണുക താക്കൂർ, ക്രാന്തി ഗൗഡ്, അരുന്ധതി റെഡ്ഡി, ശ്രേയങ്ക പാട്ടീൽ, രാധാ യാദവ്, നന്ദനി ശർമ്മ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home