Deshabhimani

print edition ഏഷ്യാകപ്പ്‌ റൈസിങ് സ്‌റ്റാർസ്‌ ക്രിക്കറ്റ്‌ ; ഇന്ത്യ ഫൈനലിൽ

asia cup rising stars

രാധായാദവ്

വെബ് ഡെസ്ക്

Published on Feb 21, 2026, 12:01 AM | 1 min read


ബാങ്കോക്ക്‌

വനിതാ ഏഷ്യാകപ്പ്‌ റൈസിങ് സ്‌റ്റാർസ്‌ ക്രിക്കറ്റ്‌ ടൂർണമെന്റിൽ ഇന്ത്യൻ എ ടീം ഫൈനലിൽ കടന്നു. സെമിയിൽ ശ്രീലങ്ക എ ടീമിനെ അഞ്ച്‌ വിക്കറ്റിന്‌ തോൽപ്പിച്ചു. നാളെ ഫൈനലിൽ ബംഗ്ലാദേശാണ്‌ എതിരാളി. ക്യാപ്‌റ്റൻ രാധായാദവിന്റെ ഓൾറ‍ൗണ്ട്‌ പ്രകടനമാണ്‌ ഇന്ത്യക്ക്‌ അനായാസ ജയമൊരുക്കിയത്‌.


സ്‌കോർ: ശ്രീലങ്ക 118(19.4), ഇന്ത്യ 119/5(13.3)


ലങ്കയെ തകർത്തത്‌ രാധായാദവിന്റെ സ്‌പിൻ ബ‍ൗളിങ്ങാണ്‌. 3.4 ഓവറിൽ 19 റൺ വഴങ്ങി നാല്‌ വിക്കറ്റെടുത്തു. ബാറ്റിങ്ങിലും തിളങ്ങി. 18 പന്തിൽ ഏഴ്‌ ഫോറിന്റെ പിന്തുണയിൽ 31 റണ്ണുമായി പുറത്താകാതെനിന്നു. മികച്ച ഫോമിലുള്ള ഓപ്പണർ വൃന്ദ ദിനേഷും(42) അനുഷ്‌ക ശർമയും(27) വിജയം എളുപ്പമാക്കി. മലയാളി ബാറ്റർ മിന്നുമണി രണ്ട്‌ റണ്ണെടുത്ത്‌ പറുുറത്തായി.


ടോസ്‌ നേടി ബാറ്റിങ് തെരഞ്ഞെടുത്ത ലങ്കക്കായി ഓപ്പണർ സഞ്‌ജന കവിൻഡിയും(31) ഷാഷിണി ജിംഹാനിയുമാണ്‌(22) സ്‌കോർ 100 കടത്തിയത്‌. ഇന്ത്യക്കായി തനൂജ കൻവറും പ്രേമ റാവത്തും രണ്ട്‌ വിക്കറ്റ്‌വീതം നടി. മിന്നുമണിക്ക്‌ ഒരു വിക്കറ്റുണ്ട്‌.

പാകിസ്ഥാനെ 54 റണ്ണിന്‌ തോൽപ്പിച്ചാണ്‌ ബംഗ്ലാദേശ്‌ കലാശപ്പോരാട്ടത്തിന്‌ അർഹത നേടിയത്‌. സ്‌കോർ: ബംഗ്ലാദേശ്‌ 110/8, പാകിസ്ഥാൻ 56(16.4). ബംഗ്ലാദേശ്‌ ക്യാപ്‌റ്റൻ ഫഹീമ ഖാട്ടുൺ 40 റണ്ണെടുത്ത്‌ പുറത്താകാതെനിന്നു. രണ്ട്‌ വിക്കറ്റുമുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home