Deshabhimani

സിപിഐ എം നേതാവ് കെ പ്രഭാകരൻ അന്തരിച്ചു

k prabhakaran
വെബ് ഡെസ്ക്

Published on Nov 20, 2026, 01:36 PM | 1 min read

തുറവൂർ : സിപിഐ എം മുൻ അരൂർ ഏരിയാ സെക്രട്ടറിയും കർഷകത്തൊഴിലാളി യൂണിയൻ നേതാവുമായ കോടംതുരുത്ത് പുതുശ്ശേരി വെളി കെ പ്രഭാകരൻ (76) അന്തരിച്ചു. കോടംതുരുത്ത് പഞ്ചായത്ത് പ്രസിഡന്റ്, ആലപ്പുഴ ജില്ലാ സഹകരണ ബാങ്ക് ഡയറക്ടർ, എഴുപുന്നതെക്ക് സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.


k prabhakaran m v govindan


സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി ബി ചന്ദ്രബാബു, കെ പ്രസാദ് എന്നിവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. കരുമാഞ്ചേരിയിലെ വസതിയിലും സിപിഐ എം അരൂർ ഏരിയാ കമ്മിറ്റി ഓഫീസിലെയും പൊതുദർശനത്തിന് ശേഷം വൈകീട്ട് അഞ്ചിന് കുമ്പളം ശാന്തികവാടത്തിൽ സംസ്കരിക്കും. ഭാര്യ : അമ്മിണി പ്രഭാകരൻ. മകൻ: പി പി ബൈജു (ഗവ. സർവന്റ്സ് സഹകരണ ബാങ്ക്, ചേർത്തല). മരുമകൾ : പ്രീതി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home