Deshabhimani

ദേശീയ സൈബർ സുരക്ഷാ ഡയറക്ടറെ പുറത്താക്കി യുഎസ് ; ചുമതല വഹിക്കാൻ യോഗ്യനല്ലെന്ന് ട്രംപ്

us
വെബ് ഡെസ്ക്

Published on Nov 20, 2026, 01:18 PM | 1 min read

വാഷിങ്ടൺ : തുടർച്ചയായ സാങ്കേതിക പ്രശ്നങ്ങൾ, എഐ ഭീഷണി എന്നിവ ശക്തമാകുന്നതിനിടെ ദേശീയ സൈബർ സുരക്ഷാ ഡയറക്ടർ സീൻ കെയിൻക്രോസിനെ സ്ഥാനത്തുനിന്ന് നീക്കി യുഎസ്. നിലവിലെ ചുമതല വഹിക്കാൻ കെയിൻക്രോസിന് യോ​ഗ്യതയില്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് പുറത്താക്കിയത്. നി​ഗമനത്തെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പൂർണമായും പിന്തുണച്ചുവെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.


നിലവിൽ പ്രതിരോധ വകുപ്പിന്റെ ചീഫ് ഇൻഫർമേഷൻ ഓഫീസറായി പ്രവർത്തിക്കുന്ന കിർസ്റ്റൺ ഡേവിസിനാണ് താൽക്കാലികമായി ചുമതല നൽകിയിരിക്കുന്നത്. സെനറ്റിന്റെ പിന്തുണയും ഡേവിസിനാണ്. കഴിഞ്ഞ കുറച്ചു നാളുകളായി അമേരിക്കയിൽ സാങ്കേതിക പ്രശ്നങ്ങളുണ്ട്. യാത്രാസംവിധാനങ്ങൾ, കമ്യൂണിക്കേഷൻ നെറ്റ്‌വർക്കുകൾ, ഇ-കൊമേഴ്‌സ് സേവനങ്ങൾ ഉൾപ്പെടെയുള്ളവയെ അത് സാരമായി ബാധിക്കുകയും ചെയ്തിരുന്നു.


ട്രംപ് ആദ്യമായി അധികാരത്തിലേറിയ സമയത്ത് വൈറ്റ് ഹൗസിലെ വിവിധ ചുമതലകൾ വഹിച്ചിരുന്നത് സീൻ കെയിൻക്രോസിനായിരുന്നു. 2016 ൽ റിപ്പബ്ലിക്കൻ നാഷണൽ കമ്മിറ്റിയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായും പ്രവർത്തിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home