പെൻഷൻ തുകയ്ക്ക് വേണ്ടി മുത്തശ്ശിയെ കൊന്ന് കൊച്ചുമകന്‍; മൃതദേഹം ചാക്കിൽക്കെട്ടി ഡാമിൽ ഉപേക്ഷിച്ചു

ഹമ്മവ്വ ബാലപ്പ സനദി(ഇടത്) ഭീമപ്പ (വലത്)
ബംഗളൂരു : ക്ഷേമ പെൻഷൻ തുക തട്ടിയെടുക്കാൻ കൊച്ചുമകൻ മുത്തശ്ശിയെ കൊന്നു. ശേഷം മൃതദേഹം ചാക്കിൽക്കെട്ടി ഡാമിൽ ഉപേക്ഷിച്ചു. കർണാടകയിലെ ബെലഗാവിയിലാണ് സംഭവം. അരളിക്കട്ടി ഗ്രാമവാസിയായ ഹമ്മവ്വ ബാലപ്പ സനദിയാണ് (78) കൊല്ലപ്പെട്ടത്.
സംഭവത്തിൽ 20 കാരനായ കൊച്ചുമകൻ ഭീമപ്പ സനാദിനെയും അച്ഛനെയും പൊലീസ് അറസ്റ്റ് ചെയ്തു. ക്ഷേമ പെൻഷൻ തുകയായ രണ്ടായിരം രൂപ ചോദിച്ചിട്ട് നൽകാത്തതിലുള്ള ദേഷ്യത്തിലാണ് മുത്തശ്ശിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. കർണാടക സർക്കാരിന്റെ ഗൃഹലക്ഷ്മി പദ്ധതിയിലൂടെ ലഭിച്ച തുകയെച്ചൊല്ലിയായിരുന്നു തർക്കം.
പണം ചോദിച്ച് നിരന്തരം ഭീമപ്പ മുത്തശ്ശിയെ ശല്യം ചെയ്യാറുണ്ടായിരുന്നു. വെള്ളി ആഭരണങ്ങള്‍ വാങ്ങിനല്‍കാമെന്ന് പറഞ്ഞു പ്രതി മുത്തശ്ശിയെ മോട്ടോര്‍ ബൈക്കില്‍ കൊണ്ടുപോകുകയായിരുന്നു. തുടർന്ന് ആളൊഴിട്ടയിടത്ത് കൊണ്ടുപോയി കഴുത്തുഞെരിച്ച് കൊന്ന ശേഷം മൃതദേഹം കല്ല് നിറച്ച ചാക്കില്‍ കെട്ടി ഹിഡ്കല്‍ ഡാമിൽ ഉപേക്ഷിച്ചു. കൊലപാതകത്തിന് ശേഷം ഇവരുടെ കൈവശമുണ്ടായിരുന്ന 2,300 രൂപയും സ്വര്‍ണമാലയും ഇയാള്‍ കവര്‍ന്നു.








0 comments