print edition ഏഷ്യാകപ്പ്: പ്രശ്‌നം പരിഹരിക്കുമെന്ന് ബിസിസിഐ

മുംബൈ : ഏഷ്യാകപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കാനുളള ശ്രമത്തിലാണെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത്ത് സൈകിയ പറഞ്ഞു. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡുമായി അനൗപചാരിക ചർച്ച നടന്നു. വൈകാതെ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് സൈകിയ വിശദീകരിച്ചു.
ദുബായിൽ നടന്ന ഏഷ്യാകപ്പ് ഫൈനലിൽ ഇന്ത്യ അഞ്ച് വിക്കറ്റിന് പാകിസ്ഥാനെ തോൽപിച്ച് ചാമ്പ്യൻമാരായിരുന്നു. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാനും മന്ത്രിയുമായ മൊഹ്സിൻ നഖ്‌വിയിൽനിന്ന് ട്രോഫി സ്വീകരിക്കില്ലെന്ന് ഇന്ത്യൻ ടീം നിലപാടെടുത്തു. മറ്റാരും ട്രോഫി നൽകില്ലെന്ന് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റുകൂടിയായ നവ്‌ഖി വ്യക്തമാക്കി. ഇൗ സാഹചര്യത്തിൽ ട്രോഫി ലഭ്യമാക്കണമെന്ന് ഇന്ത്യ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിനോട് (ഐസിസി) ആവശ്യപ്പെട്ടിരുന്നു. പ്രശ്‌നം രമ്യമായി പരിഹരിക്കാനാണ് ഐസിസി നിർദേശം.









0 comments