കേരള ക്രിക്കറ്റ് ലീഗ് ; ഏരീസ് കൊല്ലം 
വിജയവഴിയിൽ

Aries Kollam Sailors

ഏരീസ് കൊല്ലം സെയ്ലേഴ്സിനായി വിഷ്--ണു വിനോദിന്റെ ബാറ്റിങ്

avatar
Sports Desk

Published on Aug 26, 2025, 03:02 AM | 1 min read


തിരുവനന്തപുരം

കേരള ക്രിക്കറ്റ്‌ ലീഗിൽ ചാമ്പ്യൻമാരായ ഏരീസ്‌ കൊല്ലം സെയ്‌ലേഴ്സ് വിജയവഴിയിൽ തിരിച്ചെത്തി. തൃശൂർ ടൈറ്റൻസിനെ എട്ട് വിക്കറ്റിന്‌ ക‍ീഴടക്കി. 38 പന്തിൽ 86 റണ്ണടിച്ച വിഷ്‌ണുവിനോദാണ്‌ കളിയിലെ താരം. എട്ട്‌ സിക്‌സറും ഏഴ്‌ ഫോറുമടിച്ച്‌ വിജയമുറപ്പിച്ചാണ്‌ ഓപ്പണർ മടങ്ങിയത്‌. സ്‌കോർ: തൃശൂർ 144 (19.5), കൊല്ലം 150/2 (14.1).

ക്യാപ്‌റ്റൻ സച്ചിൻ ബേബിയും (32) എം എസ്‌ അഖിലും (19) പുറത്താകാതെ ലക്ഷ്യംകണ്ടു. അഭിഷേക്‌ നായർ (2) തിളങ്ങിയില്ല. ആദ്യം ബാറ്റ്‌ ചെയ്‌ത തൃശൂരിന്‌ ബാറ്റർമാർ മങ്ങിയത്‌ തിരിച്ചടിയായി. ഓപ്പണർ ആനന്ദ്‌കൃഷ്‌ണൻ 41 റണ്ണെടുത്ത്‌ ടോപ്‌സ്‌കോററായി. കൊല്ലത്തിനായി എൻ എസ്‌ അജയഘോഷ്‌ നാല്‌ വിക്കറ്റെടുത്തു. എ ജി അമലിന്‌ മൂന്നും ഷറഫുദ്ദീന്‌ രണ്ടും വിക്കറ്റുണ്ട്‌.


ആലപ്പി റിപ്പിൾസ് മൂന്ന് വിക്കറ്റിന് ട്രിവാൻഡ്രം റോയൽസിനെ തോൽപ്പിച്ചു. മുഹമ്മദ് കെെഫ് (30 പന്തിൽ 66*) വിജയശിൽപ്പിയായി. സ്--കോർ: ട്രിവാൻഡ്രം 178/5 ആലപ്പി 180/7 (19.4).


ഇന്ന് വെെകിട്ട് 6.45ന് ആലപ്പി കലിക്കറ്റിനെയും പകൽ 2.30ന് തൃശൂർ കൊച്ചിയെയും നേരിടും.



deshabhimani section

Related News

View More
0 comments
Sort by

Home