കളിക്കാരെ അവതരിപ്പിച്ച് ആലപ്പി റിപ്പിള്‍സ്


Sports Desk
Published on Aug 07, 2025, 12:00 AM | 1 min read
ആലപ്പുഴ
കേരള ക്രിക്കറ്റ് ലീഗിനുള്ള ആലപ്പി റിപ്പിള്‍സ് ടീം കളിക്കാരെ അവതരിപ്പിച്ചു. എസ് ഡി കോളേജില്‍ നടന്ന ചടങ്ങിൽ ബ്രാന്‍ഡ് അംബാസഡർ നടൻ കുഞ്ചാക്കോ ബോബന്റെ സാനിധ്യത്തിലാണ് കളിക്കാരെ പരിചയപ്പെടുത്തിയത്. ലഹരിക്കെതിരായ പ്രചാരണത്തിന് ഊന്നല്‍ നല്‍കിയായിരുന്നു അവതരണം. കോച്ച് സോണി ചെറുവത്തൂര്‍,
ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്, വൈസ് ക്യാപ്റ്റന്‍ അക്ഷയ് ചന്ദ്രന്‍
എന്നിവരും മറ്റ് ടീമംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. ടീം ഉടമകളായ ടി എസ് കലാധരൻ, റാഫേല്‍ പൊഴോലിപ്പറമ്പില്‍ തോമസ് എന്നിവർ കളിക്കാർക്ക് തൊപ്പി കൈമാറി.
ജലജ് സക്സേന, വിഗ്നേഷ് പുത്തൂര്‍, ടി കെ അക്ഷയ്, എൻ പി ബേസിൽ, ശ്രീഹരി എസ് നായർ, ആദിത്യ ബൈജു, മുഹമ്മദ് കൈഫ്, രാഹുൽ ചന്ദ്രൻ, അനുജ്ജ് ജോതിൻ, എം പി ശ്രീരൂപ്, ബാലു ബാബു, കെ എ അരുൺ, അഭിഷേക് പി നായർ, ആകാശ് പിള്ള, മുഹമ്മദ് നാസിൽ, അർജുൻ നമ്പ്യാർ എന്നിവരാണ് ടീമിലെ മറ്റ് കളിക്കാർ. 22ന്
തൃശൂർ ടൈറ്റൻസിനെതിരെയാണ് ടീമിന്റെ ആദ്യ മത്സരം.
മുൻ എംപി എ എം ആരിഫ്, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പ്രഭാകരൻ നായർ എന്നിവർക്കൊപ്പം കെസിഎ ഭാരവാഹികളും പരിശീലകസംഘവും പങ്കെടുത്തു. തുടര്‍ന്ന് റാപ്പര്‍ ഫെജോ, ഡിജെ റിക്കി ബ്രൗണ്‍ എന്നിവരുടെ പരിപാടികളും ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയും നടന്നു.









0 comments