ad
Deshabhimani

ഇന്ത്യൻ ഫ്രാഞ്ചൈസിയുമായി കരാർ; രാജ്യം വേണോ ക്ലബ്ബ് വേണോ? പാക് സ്പിന്നർ വലിയ പ്രതിസന്ധിയിൽ

abar pak

Photo Credit:PCB

വെബ് ഡെസ്ക്

Published on Jul 04, 2026, 03:19 PM | 1 min read

കറാച്ചി: വെസ്റ്റ് ഇൻഡീസിനെതിരായ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയും ഇംഗ്ലണ്ടിലെ 'ദ ഹൺഡ്രഡ്' ലീഗും ഒരേസമയം വരുന്നത് പാകിസ്ഥാൻ മിസ്റ്ററി സ്പിന്നർ അബ്രാർ അഹമ്മദിനെ വലിയൊരു പ്രതിസന്ധിയിലാക്കിയിരിക്കുന്നു.


ജൂലൈ 25-ന് ആരംഭിക്കുന്ന വെസ്റ്റിൻഡീസിന് എതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കായി പാക് ടീമിലേക്ക് പരിഗണിക്കപ്പെടുന്ന അബ്രാറിന്, ജൂലൈ 21-ന് തുടങ്ങുന്ന 'ദ ഹൺഡ്രഡിൽ' കളിക്കാൻ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്.


ഇന്ത്യൻ ഉടമസ്ഥതയിലുള്ള 'സൺറൈസേഴ്‌സ് ലീഡ്‌സ്' ഫ്രാഞ്ചൈസി ഏകദേശം 2.3 കോടി രൂപയ്ക്കാണ് അബ്‌റാറിനെ സ്വന്തമാക്കിയത്. പാക് താരത്തെ ലേലത്തിലൂടെ ടീമിലെടുത്ത കാവ്യ മാരന്റെ നേതൃത്വത്തിലുള്ള ഫ്രാഞ്ചൈസിക്കെതിരെ വലിയ വിമർശനങ്ങൾ അന്നുതന്നെ ഉയർന്നിരുന്നു.


ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡിന്റെ ഇടപെടലിനെത്തുടർന്ന് പാക് താരങ്ങളോട് വിവേചനം പാടില്ലെന്ന കർശന നിർദ്ദേശം ഉള്ളതിനാൽ മാത്രമാണ് ഫ്രാഞ്ചൈസികൾ ലേലത്തിൽ പങ്കെടുത്തത്.


തിങ്കളാഴ്ച പാക്കിസ്ഥാൻ ടെസ്റ്റ് ടീമിനെ പ്രഖ്യാപിക്കാനിരിക്കെ, വെസ്റ്റ് ഇൻഡീസിനെതിരായ സ്പിൻ ആക്രമണത്തിന് അബ്രാർ അഹമ്മദിനെ സെലക്ഷൻ കമ്മിറ്റി പ്രധാന ആയുധമായി കാണുന്നു. രാജ്യം വേണോ അതോ കരാർ ഉറപ്പുവരുത്തിയ ക്ലബ്ബ് വേണോ എന്ന കടുത്ത ആശയക്കുഴപ്പത്തിലാണ് താരം ഇപ്പോൾ.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home