ad
Deshabhimani

ക്രിയാത്മക സമൂഹമാധ്യമ ഉപയോഗം പ്രോത്സാഹിപ്പിക്കൽ; ഒമാനിൽ യുവജന പരിശീലന പരിപാടി സമാപിച്ചു

oman social media
വെബ് ഡെസ്ക്

Published on Jul 04, 2026, 03:54 PM | 1 min read

മസ്‌കത്ത്‌ : യുവജനങ്ങളെ ശാക്തീകരിക്കാനും ക്രിയാത്മകവും ഉത്തരവാദിത്വമുള്ളതുമായ സമൂഹമാധ്യമ ഉപയോഗം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് ഒമാൻ ഇൻഫർമേഷൻ മന്ത്രാലയം സംഘടിപ്പിച്ച പരിശീലനം സമാപിച്ചു. സാമൂഹികാവബോധമുള്ള ഡിജിറ്റൽ ഉള്ളടക്ക സ്രഷ്ടാക്കളുടെ തലമുറയെ വളർത്താനുള്ള ശ്രമങ്ങളുടെകൂടി ഭാഗമായി മന്ത്രാലയത്തിലെ മീഡിയ ട്രെയിനിങ്‌ സെന്ററും ഒമാൻ വിദ്യാഭ്യാസ മന്ത്രാലയവുമായി സംയുക്തമായി സഹകരിച്ചായിരുന്നു പരിശീലനം.


യുവാക്കൾക്കിടയിൽ പ്രചോദനാത്മകവും ക്രിയാത്‌മകവുമായ മാതൃകകൾ വളർത്തിയെടുക്കുക, ഉത്തരവാദിത്വത്തോടെയുള്ള ഡിജിറ്റൽ ഇടപെടൽ ശക്തിപ്പെടുത്തുക, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ ഒപ്റ്റിമൽ ഉപയോഗത്തിലൂടെ ഡിജിറ്റൽ ഐഡന്റിറ്റിയും പൗരത്വവും ശക്തിപ്പെടുത്തുക എന്നിവയായിരുന്നു സംരംഭത്തിന്റെ ലക്ഷ്യം.


സമൂഹമാധ്യമങ്ങളിൽ യുവാക്കൾ മാതൃകാപരമായി ഇടപെടുകയും തങ്ങളുടെ കഴിവുകൾ വികസിപ്പിക്കുകയും ചെയ്യുക, വിമർശാത്മക ചിന്ത വളർത്തുക, മാധ്യമ സാക്ഷരതയ്ക്ക്‌ സംഭാവന നൽകുക, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ ഉള്ളടക്ക നിലവാരം മെച്ചപ്പെടുത്തുക തുടങ്ങിയവും പരിപാടിയുടെ ലക്ഷ്യമായിരുന്നു. ഡിജിറ്റൽ മീഡിയ രംഗത്തെ ദ്രുതഗതിയിലുള്ള മാറ്റങ്ങൾക്ക് അനുസൃതമായി ഉത്തരവാദിത്വമുള്ള മാധ്യമ സംസ്‌കാരം വളർത്താനും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഫലപ്രദമായി ഉപയോഗിക്കാൻ യുവാക്കളെ പ്രാപ്തരാക്കാനുമുള്ള മന്ത്രാലയത്തിന്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചതെന്ന് മന്ത്രാലയവൃത്തങ്ങൾ അറിയിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home