ad
Deshabhimani

ഗ്രാൻഡ് ഹൈപ്പർ 50-–ാം സ്റ്റോർ മാലിയയിൽ

grand hyper kuwait
വെബ് ഡെസ്ക്

Published on Jul 04, 2026, 05:01 PM | 1 min read

കുവൈത്ത് സിറ്റി : ഗ്രാൻഡ് ഹൈപ്പറിന്റെ 50–-ാമത് സ്റ്റോർ കുവൈത്ത് സിറ്റിയിലെ മാലിയയിൽ പ്രവർത്തനം തുടങ്ങി. ഷെയ്ഖ് ദാവൂദ് സൽമാൻ അൽ സബ ഉദ്ഘാടനംചെയ്തു. ഗ്രാൻഡ് ഹൈപ്പർ കുവൈത്ത് ചെയർമാൻ ജാസിം മുഹമ്മദ് ഖമീസ് അൽ ഷറഹ്, കുവൈത്ത് ഡയറക്ടർ അയ്യൂബ് കച്ചേരി, ജമാൽ മുഹമ്മദ് ഫലാഹ് ഹമദ് അൽ ദൗസരി, ഗ്രാൻഡ് ഹൈപ്പർ സിഇഒ മുഹമ്മദ് സുനീർ, ഡിആർഒ തഹസീർ അലി, സിസിഒഒ ബി സി ഷരീഫ്, ലാംകോ എൻജിനിയറിങ് എംഡി അമാനുള്ള എന്നിവരടക്കം കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥരും ജീവനക്കാരും പങ്കെടുത്തു. ​കുവൈത്ത് സിറ്റിയിലെ പ്രധാന വ്യാപാരകേന്ദ്രങ്ങളിലൊന്നായ ഫഹദ് അൽ സാലെം സ്ട്രീറ്റിലെ അൽ മുത്താഹിദ് കൊമേഴ്സ്യൽ കോംപ്ലക്സിന്റെ മെസനൈൻ നിലയിൽ 1600 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് പുതിയ സ്റ്റോർ.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home