ബംഗളൂരുവില്‍ ഇലക്ട്രിക് ബസ് മറ്റൊരു ബസിലേക്ക് ഇടിച്ചുകയറി; അഞ്ച് യാത്രക്കാർക്കും ഡ്രൈവർക്കും പരിക്ക്

ബംഗളൂരു : ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ(ബിഎംടിസി) ഇലക്ട്രിക് ബസ് മറ്റൊരു ബസിലേക്ക് ഇടിച്ചുകയറി അപകടം. ബംഗളൂരുവിലെ കെ ആർ സർക്കിളിന് സമീപം ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്.
സംഭവത്തിൽ അഞ്ച് യാത്രക്കാർക്കും ഡ്രൈവർക്കും പരിക്കേറ്റതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ട്രാഫിക് സിഗ്നലിൽ കാത്തുകിടന്നിരുന്ന ഒഎച്ച്എം മൊബിലിറ്റിയുടെ വയു വജ്ര ബസിന് പിറകിലേക്ക് ടാറ്റ സ്മാർട്ട് മൊബിലിറ്റി ഓപ്പറേറ്റ് ചെയ്യുന്ന ഇലക്ട്രിക് ബസ് ഇടിച്ചുകയറുകയായിരുന്നു. ടാറ്റ സ്മാർട്ട് മൊബിലിറ്റി ബസിലെ ഡ്രൈവർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ സെന്റ് മാർത്താസ് ആശുപത്രിയിലേക്ക് മാറ്റിയതായും റിപ്പോർട്ടിൽ പറയുന്നു. അപകടത്തെ തുടർന്ന് സ്ഥലത്ത് ഗതാഗതതടസ്സം രൂപപ്പെട്ടു. ബസുകൾ ക്രെയിൻ ഉപയോഗിച്ച് നീക്കിയതോടെയാണ് ഗതാഗതക്കുരുക്ക് മാറിയത്. അതേസമയം, അപകടത്തിൽ പരിക്കേറ്റവരുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.











0 comments