ad
Deshabhimani

തീവ്ര വലതുപക്ഷ രാഷ്ട്രീയത്തിനെതിരെ ജർമനിയിൽ ജനരോഷം; പതിനായിരങ്ങൾ തെരുവിലിറങ്ങി

Germany

എർഫർട്ടിൽ നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ജർമൻ ഏകാധിപതി അഡോൾഫ് ഹിറ്റ്‌ലറുടെ പ്രതീകാത്മക ചിത്രവുമായുള്ള പ്ലക്കാർഡ് കൈയിലേന്തി നിൽക്കുന്നയാൾ | Photo by RALF HIRSCHBERGER / AFP

വെബ് ഡെസ്ക്

Published on Jul 04, 2026, 05:51 PM | 2 min read

ബെർലിൻ : പ്രാദേശിക തിരഞ്ഞെടുപ്പുകളിൽ തീവ്ര വലതുപക്ഷ പാർട്ടിയായ അൾട്ടർനേറ്റീവ് ഫോർ ജർമനി (AfD) ആദ്യമായി സംസ്ഥാന ഭരണത്തിലേക്ക് എത്തിയേക്കുമെന്ന സൂചനകൾ നിലനിൽക്കെ കടുത്ത പ്രതിഷേധവുമായി പതിനായിരങ്ങൾ തെരുവിലിറങ്ങി. ജർമനിയിലെ എർഫർട്ട് നഗരത്തിൽ ശനിയാഴ്ച ഒത്തുകൂടിയ പ്രതിഷേധക്കാർ അൾട്ടർനേറ്റീവ് ഫോർ ജർമനിയുടെ വാർഷിക സമ്മേളനം നടക്കുന്ന വേദിയിലേക്കുള്ള റോഡുകൾ ഉപരോധിച്ചു.


രണ്ട് ദിവസം നീണ്ടുനിൽക്കുന്ന അൾട്ടർനേറ്റിവ് ഫോർ ജർമനി വാർഷിക സമ്മേളനത്തിന് മുന്നോടിയായി വിവിധ തൊഴിലാളി യൂണിയനുകൾ, സിവിൽ സൊസൈറ്റി ഗ്രൂപ്പുകൾ, ഇടതുപക്ഷ പാർട്ടികൾ എന്നിവയിൽ നിന്നുള്ള പ്രവർത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. വൻ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ജർമനിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് സേനയുൾപ്പടെയുള്ള വൻ പോലീസ് സന്നാഹത്തെയാണ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്.


സമ്മേളനം നടക്കുന്ന കൺവെൻഷൻ സെന്ററിലേക്കുള്ള പ്രധാന പാതകളിലും റോഡുകളിലും വരിവരിയായി ഇരുന്നായിരുന്നു പ്രതിഷേധക്കാർ ഉപരോധം തീർത്തത്. കിഴക്കൻ ജർമൻ നഗരമായ എർഫർട്ടിലും പരിസരത്തുമായി നടന്ന ഈ പ്രകടനങ്ങളിൽ പതിനയ്യായിരത്തോളം ആളുകൾ പങ്കെടുത്തതായാണ് പോലീസിന്റെ കണക്കുകൂട്ടൽ.


ജർമ്മനിയിൽ ഫാസിസം വീണ്ടും തലപൊക്കുന്നത് ഒരുതരത്തിലും വച്ചുപൊറുപ്പിക്കില്ലെന്ന് വ്യക്തമാക്കാനാണ് ഇവിടെ ഒത്തുകൂടിയിരിക്കുന്നതെന്ന് അൾട്ടർനേറ്റീവ് ഫോർ ജർമനി വിരുദ്ധ കൂട്ടായ്മയായ വിഡർസെറ്റ്സെൻ വക്താവ് ജോർജ്ജ് ബെക്കർ പറഞ്ഞു.


കിഴക്കൻ സംസ്ഥാനങ്ങളായ സാക്സണി-അൻഹാൾട്ട്, മെക്ലെൻബർഗ്-വോർപോമേൻ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായാണ് ഈ സമ്മേളനം നടക്കുന്നത്. അൾട്ടർനേറ്റീവ് ഫോർ ജർമനിയുടെ സഹ-നേതാക്കളായ ആലീസ് വെയ്ഡലും ടിനോ ക്രുപല്ലയും‌ വീണ്ടും തെരഞ്ഞെടുക്കപ്പെടുമെന്ന് കരുതിയിരിക്കെയാണ് ഈ സംഭവങ്ങൾ. ഈ പ്രാദേശിക തെരഞ്ഞെടുപ്പുകളിലെ വിജയം ദേശീയ തലത്തിലേക്കുള്ള വിജയത്തിന് വഴിപാകും എന്നാണ് എഎഫ്ഡി പ്രതീക്ഷിക്കുന്നത്.


ഒരു ദശാബ്ദത്തിന് മുമ്പ് രൂപീകൃതമായ എഎഫ്ഡി, ചാൻസലർ ഫ്രീഡ്രിക്ക് മെഴ്സിന്റെ കൺസർവേറ്റീവ് പാർട്ടിയേക്കാൾ വ്യക്തമായ മേധാവിത്വം ജനപ്രാതിനിധ്യ സർവേകളിൽ ഇതിനകം നേടിയിട്ടുണ്ട്. തീവ്ര ദേശീയതാ വാദങ്ങൾ ഉയർത്തിയും, കർശനമായ കുടിയേറ്റ നയങ്ങൾ ആവശ്യപ്പെട്ടും, വർഷങ്ങളായി തുടരുന്ന സാമ്പത്തിക മാന്ദ്യത്തിലും മുൻ സർക്കാരുകളുടെ നയങ്ങളിലും അതൃപ്തരായ വോട്ടർമാരെ ആകർഷിച്ചുമാണ് അവർ ഈ മുന്നേറ്റം സാധ്യമാക്കിയത്.


ജർമനിയുടെ ജനാധിപത്യ മൂല്യങ്ങൾക്ക് നിരക്കാത്ത തരത്തിലുള്ള വംശീയ നയങ്ങളെയും മനോഭാവങ്ങളെയും എഎഫ്ഡി പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും ഇത് രാജ്യത്തിന്റെ ഭരണഘടനാ വ്യവസ്ഥയ്ക്ക് ഭീഷണിയാണെന്നുമാണ് എതിരാളികളുടെ ആരോപണം. പാർട്ടിയെ രാഷ്ട്രീയമായി ഒറ്റപ്പെടുത്താനും സഖ്യസർക്കാരുകളുടെ ഭാഗമാകാതിരിക്കാനും ലക്ഷ്യമിട്ടുള്ള ഫയർവാൾ തന്ത്രത്തിന്റെ ഭാഗമായി ജർമനിയിലെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളെല്ലാം തന്നെ എഎഫ്ഡിയുമായുള്ള ഏതൊരുവിധ സഹകരണവും തള്ളിക്കളഞ്ഞിട്ടുണ്ട്.


നവമാധ്യമങ്ങളിലെ അഭിപ്രായ സർവേകളിൽ ചാൻസലർ മെഴ്സിന്റെ കൺസർവേറ്റീവ് പാർട്ടിയുടെ 22 ശതമാനം പിന്തുണയുമായി താരതമ്യം ചെയ്യുമ്പോൾ എഎഫ്ഡി 29 ശതമാനം വരെ പിന്തുണ നേടി മുന്നേറുകയാണ്. ഈ വർഷം ആദ്യം പടിഞ്ഞാറൻ ജർമനിയിൽ നടന്ന രണ്ട് പ്രാദേശിക തെരഞ്ഞെടുപ്പുകളിലും പാർട്ടി മികച്ച നേട്ടമുണ്ടാക്കിയിരുന്നു.


എന്നിരുന്നാലും പരമ്പരാഗത രാഷ്ട്രീയ പാർട്ടികളോടുള്ള വോട്ടർമാരുടെ കടുത്ത അതൃപ്തി നിലനിൽക്കുന്ന പഴയ കമ്മ്യൂണിസ്റ്റ് കിഴക്കൻ ജർമൻ മേഖലകളിൽ നിന്നാണ് പാർട്ടിക്കുള്ള ഏറ്റവും ശക്തമായ പിന്തുണ ലഭിക്കുന്നത്.


ഏറ്റവും പുതിയ സർവേകൾ പ്രകാരം എഎഫ്ഡി 41 ശതമാനം പിന്തുണയുമായി മെഴ്സിന്റെ ഡെമോക്രാറ്റുകളെക്കാൾ വളരെ മുന്നിൽ നിൽക്കുന്ന സാക്സണി-അൻഹാൾട്ടിൽ പൂർണ വിജയം തന്നെയാണ് പാർട്ടി ലക്ഷ്യമിടുന്നത്. അതോടൊപ്പം മെക്ലെൻബർഗ്-വോർപോമേനിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അവർ



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home