ad
Deshabhimani

പതിമൂന്നുകാരിക്ക് നേരെ സഹപാഠികളുടെ ലൈം​ഗികാതിക്രമം; ബാലാവകാശ കമീഷൻ സ്വമേധയ കേസെടുത്തു

sexual assault rape
വെബ് ഡെസ്ക്

Published on Jul 04, 2026, 06:27 PM | 1 min read

പത്തനംതിട്ട : പത്തനംതിട്ടയിൽ പതിമൂന്ന് വയസുകാരിയെ സഹപാഠികൾ ലൈം​ഗികാതിക്രമത്തിന് ഇരയാക്കിയ സംഭവത്തിൽ സ്വമേധയ കേസെടുത്ത് ബാലാവകാശ കമീഷൻ.


മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് ബാലാവകാശ കമീഷൻ ചെയർപേഴ്സൺ കെ വി മനോജ് കുമാർ നടപടി സ്വീകരിച്ചിരിക്കുന്നത്. സംഭവത്തിൽ അടിയന്തിരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജില്ലാ ശിശുസംരക്ഷണ ഓഫീസർ, പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി, ചൈൽഡ് വെൽഫെയർ കമ്മിറ്റി എന്നിവർക്ക് കമീഷൻ നിർദേശം നൽകി.


ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ് അതിക്രമത്തിന് ഇരയായിരിക്കുന്നത്. സ്കൂളിൽ നടന്ന കൗൺസിലിങ്ങനിടെയാണ് പെൺകുട്ടി വിവരം പുറത്തുപറയുന്നത്. വീട്ടിൽ വെച്ചും സ്കൂളിലെ ശുചിമുറിയിൽ വെച്ചുമാണ് ലൈംഗികാതിക്രമം നടത്തിയിരിക്കുന്നതെന്നാണ് വിവരം. പെൺകുട്ടി പഠിക്കുന്ന അതേ സ്കൂളിൽ ഉള്ളവരാണ് പ്രതികൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home