ad
Deshabhimani

ഹോക്കി ലോകകപ്പ് രണ്ടാം റൗണ്ട് പോരാട്ടം ഇന്ന്; എതിരാളികൾ നെതർലൻഡ്സ്

Hockey

ടീം ഹോക്കി ഇന്ത്യ: Photo:AFP

വെബ് ഡെസ്ക്

Published on Aug 21, 2026, 03:36 PM | 1 min read

ആംസ്‌റ്റൽവീൻ (നെതർലൻഡ്‌സ്‌) : ഹോക്കി ലോകകപ്പിലെ രണ്ടാം റൗണ്ടിലെ ആദ്യ പോരാട്ടത്തിൽ ഇന്ത്യ ഇന്ന് നിലവിലെ ചാമ്പ്യന്മാരായ നെതർലൻഡ്സിനെ നേരിടും. അംസ്റ്റൽവീനിലെ വാഗനർ സ്റ്റേഡിയത്തിൽ 9.30 നാണ് മത്സരം. സലീമ ടെറ്റെ നയിക്കുന്ന ഇന്ത്യൻ ടീം ഗ്രൂപ്പ് ഡിയിൽ രണ്ടാം സ്ഥാനക്കാരായാണ് രണ്ടാം റൗണ്ടിൽ (പൂൾ ഇ) എത്തിയത്.


ആദ്യ മത്സരത്തിൽ ചൈനയോട് 2-2 സമനില വഴങ്ങിയ ഇന്ത്യ, രണ്ടാം മത്സരത്തിൽ സൗത്ത് ആഫ്രിക്കയെ 6-1 ന് തകർത്തു. അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇംഗ്ലണ്ടിനെ ഗോൾരഹിത സമനിലയിൽ തളച്ചാണ് ഇന്ത്യ പൂൾ ഡിയിൽ അഞ്ച് പോയിന്റോടെ രണ്ടാം സ്ഥാനം ഉറപ്പിച്ചത്. ചൈനയും ഓസ്ട്രേലിയയുമാണ് പൂൾ ഇയിൽ മത്സരിക്കുന്ന മറ്റ് ടീമുകൾ.


ഇരുടീമുകളും ഇതുവരെ 14 മത്സരങ്ങളിൽ നേർക്കുനേർ വന്നപ്പോൾ 10 എണ്ണത്തിലും ജയം നെതർലൻഡ്സിനൊപ്പമായിരുന്നു. ഇന്ത്യ 3 മത്സരങ്ങളിൽ വിജയിച്ചപ്പോൾ ഒരു മത്സരം സമനിലയിൽ കലാശിച്ചു. ലോകകപ്പിൽ അവസാനമായി 2006ൽ ഏറ്റുമുട്ടിയപ്പോൾ 3-2 ന് നെതർലൻഡ്സാണ് വിജയിച്ചത്.


2025 ഫെബ്രുവരിയിൽ നടന്ന എഫ്‌ഐഎച്ച് പ്രോ ലീഗിലാണ് ഇരുടീമുകളും അവസാനമായി ഏറ്റുമുട്ടിയത്. പെനാൽറ്റി ഷൂട്ടൗട്ടിൽ 2-1 ന് ഇന്ത്യ വിജയിച്ചിരുന്നു. സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്ക് ടിവി ചാനലുകളിലും ജിയോഹോട്ട്സ്റ്റാർ ആപ്പിലും വെബ്‌സൈറ്റിലും മത്സരം കാണാം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home