ad
Deshabhimani

കാന്തപുരത്തിന്റെ പേരിൽ വ്യാജ പോസ്‌റ്റ്‌: സമൂഹമാധ്യമ അക്കൗണ്ടുകൾക്കെതിരെ പരാതി

kanthapuram ap aboobacker musliyar

കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ

വെബ് ഡെസ്ക്

Published on Jul 04, 2026, 05:53 PM | 1 min read

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ല്യാരുടെ പേരിൽ വസ്തുതാവിരുദ്ധവും അപകീർത്തികരവുമായ സമൂഹമാധ്യമ പോസ്‌റ്റുകൾ പ്രചരിപ്പിക്കുന്നതായി പരാതി. കാന്തപുരത്തിന്റെ മരണാനന്തര ചടങ്ങുകളുമായി ബന്ധപ്പെട്ട് അദ്ദേഹം പറഞ്ഞതെന്ന വ്യാജേന വസ്തുതക്ക് നിരക്കാത്തതും അപകീർത്തികരവുമായ പോസ്റ്ററുകളും വീഡിയോകളും പ്രചരിപ്പിച്ചതിനെതിരായാണ്‌ പൊലീസിൽ പരാതി നൽകിയത്‌.


പത്തിലധികം വരുന്ന സമൂഹമാധ്യമ അക്കൗണ്ടുകൾക്കും അത് പങ്കുവച്ചവർക്കെതിരായും എതിരെ ആഭ്യന്തര മന്ത്രി, സംസ്ഥാന പൊലീസ് മേധാവി, കോഴിക്കോട് സിറ്റി പൊലീസ് കമീമ്മീഷണർ എന്നിവർക്കും കുന്നമംഗലം പൊലീസ് സ്റ്റേഷനിലും പരാതി നൽകി. മർകസ് മീഡിയ ആൻഡ് കമ്യൂണിക്കേഷൻസ് ജോ. ഡയറക്ടർ കെ കെ ഷമീമാണ്‌ പരാതി നൽകിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home