സംസ്കൃത സർവകലാശാലയിൽ പിജി /പിജി ഡിപ്ലോമ: സ്പോട്ട് അഡ്‌മിഷൻ ജൂലൈ ആറിന്

കാലടി : ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ കാലടി കാമ്പസിലും വിവിധ പ്രാദേശിക കാമ്പസുകളിലുമുള്ള പിജി / പിജി ഡിപ്ലോമ പ്രോഗ്രാമുകളിൽ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് ജൂലൈ ആറിന് രാവിലെ 10ന് സ്‌പോട്ട് അഡ്‌മിഷൻ നടത്തുന്നു. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in.
സംസ്‌കൃത സർവകലാശാലയിൽ പിജി / പിജി ഡിപ്ലോമ: സ്പെഷ്യൽ അലോട്ട്മെന്റ് അഡ്മിഷൻ ജൂലൈ എട്ടിന്
ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ കാലടി കാമ്പസിലും വിവിധ പ്രാദേശിക കാമ്പസുകളിലുമുള്ള പിജി / പിജി ഡിപ്ലോമ പ്രോഗ്രാമുകളിൽ ഒഴിവുള്ള സ്പെഷ്യൽ കാറ്റഗറി സീറ്റുകളിലേയ്ക്ക് ജൂലൈ എട്ടിന് രാവിലെ 10ന് സ്പെഷ്യൽ അഡ്‌മിഷൻ നടത്തുന്നു. അന്ധർ/ഭിന്നശേഷി, അനാഥർ, സ്പോർട്‌സ്, എൻസിസി, എൻഎസ്എസ്, കലാതിലകം, കലാപ്രതിഭ, വിമുക്തഭടൻ, കാശ്മീരി അഭയാർഥികൾ, അന്തമാൻ-നിക്കോബാർ ദ്വീപുകളിൽ താമസിക്കുന്ന കേരളീയരുടെ പിൻതലമുറക്കാർ എന്നീ വിഭാഗക്കാരാണ് സ്പെഷ്യൽ കാറ്റഗറിയിൽ ഉൾപ്പെടുന്നത്. സ്പെഷ്യൽ അലോട്ട്മെന്റിൽ നിലവിലുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അർഹരായ അപേക്ഷകർക്കും പങ്കെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in.











0 comments