ad
Deshabhimani

സച്ചിനെ മറികടന്ന് വൈഭവ്; ഇന്ത്യൻ സീനിയർ കുപ്പായത്തിൽ ഇന്ദ്രജാലം തുടങ്ങി

Vaibhav Sooryavanshi against Srilanka A
വെബ് ഡെസ്ക്

Published on Jul 04, 2026, 07:33 PM | 1 min read

മാഞ്ചസ്റ്റർ: ഇന്ത്യൻ സീനിയർ കുപ്പായത്തിൽ ഇന്ദ്രജാലം തുടങ്ങി വൈഭവ്‌ സൂര്യവംശി. ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിലാണ് പതിനഞ്ചു വയസ്സുകാരൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അരങ്ങേറ്റം കുറിച്ചത്. സഞ്ജു സാംസണു പകരമാണ് വൈഭവിനെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയത്. പത്ത് പന്തിൽ 14 റൺസുമായി മടങ്ങിയെങ്കിലും ഒരുപിടി റെക്കോഡ് താരം സ്വന്തമാക്കി.


ഇന്ത്യൻ സീനിയർ ടീമിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായാണ് വൈഭവ് മാറിയത്. സച്ചിൻടെൻഡുൽക്കറുടെ റെക്കോർഡാണ് വൈഭവ് മറികടന്നത്. 16 വർഷവും 205 ദിവസവുമുള്ളപ്പോഴായിരുന്നു സച്ചിൻ ടെൻഡുൽക്കറുടെ രാജ്യാന്തര ക്രിക്കറ്റിലെ അരങ്ങേറ്റം. ടെസ്‌റ്റിലായിരുന്നു ഇത്‌. ഏകദിനത്തിൽ 16 വർഷവും 238 ദിവസമുള്ളപ്പോൾ അരങ്ങേറി. വാഷിങ്‌ടൺ സുന്ദറാണ്‌ ട്വന്റി20 കളിച്ച പ്രായം കുറഞ്ഞ താരം. അരങ്ങേറുമ്പോൾ പതിനെട്ട്‌ വയസായിരുന്നു.


ഇ‍ൗ സീസൺ ഐപിഎല്ലിൽ മികച്ച പ്രകടനമാണ് വൈഭവ്‌ നടത്തിയത്. 776 റണ്ണടിച്ചുകൂട്ടിയ ഇടംകൈയൻ ബാറ്റർ മികച്ച താരവും യുവതാരവും മികച്ച റണ്ണടിക്കാരനുമായി തെരഞ്ഞെടുക്കപ്പെട്ടു. 237.30 ആണ്‌ പ്രഹരശേഷി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home