Deshabhimani

സഞ്ജു തിളങ്ങി; ഇന്ത്യയ്ക്ക് വിജയത്തുടക്കം

sanju
വെബ് ഡെസ്ക്

Published on Oct 22, 2026, 04:45 PM | 1 min read

ക്രൈസ്‌റ്റ്‌ചർച്ച്‌: ലോകകപ്പ്‌ ഫൈനലിനുശേഷം ആദ്യമായി ഇന്ത്യയും ന്യൂസിലൻഡും വീണ്ടും മുഖാമുഖമെത്തിയപ്പോൾ ജയം ഇന്ത്യക്കൊപ്പം തന്നെ. ന്യ‍ൂസിലൻഡിനെതിരായ ആദ്യ ട്വന്റി20 മത്സരത്തിൽ ഇന്ത്യക്ക് നാല് വിക്കറ്റിനാണ് ജയിച്ചത്. അർധസെഞ്ചുറി നേടിയ മലയാളി താരം സഞ്ജുവിന്റെയും (67) നായകൻ ശ്രേയസ് അയ്യരുടെയും (42) നമൻ ധീറിന്‍റെയും (42) തകർപ്പൻ ഇന്നിങ്സാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. സ്കോർ: ന്യൂസിലൻഡ് 225/5. ഇന്ത്യ 230/6 (19.4)


ന്യൂസിലൻഡ് ഉയർത്തിയ 226 വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് മിന്നും തുടക്കമാണ് സഞ്ജുവും അഭിഷേക് ശർമയും നൽകിയത്. 5.5 ഓവറിൽ 93 റൺസ് അടിച്ചെടുത്ത ശേഷമാണ് ഓപ്പണിങ് കൂട്ടുകെട്ട് പിരിഞ്ഞത്. 12 പന്തിൽ 29 റൺസുമായി അഭിഷേക് മടങ്ങി. പിന്നാലെ 33 പന്തിൽ 67 റൺസുമായി സഞ്ജുവും മടങ്ങി. തുടർന്നെത്തിയ തിലക് വർമയും (6), ഇഷാൻ കിഷനും (1) വീണതോടെ ഇന്ത്യ പരുങ്ങലിലായി. പിന്നീട് ക്യാപറ്റൻ അയ്യർ, അക്സർ പട്ടേലുമായി (24) ചേർന്ന് സ്കോർ ഉയർത്തുകയായിരുന്നു. അവസാന ഓവറിൽ അടിച്ച് തകർത്ത നമൻ ധീർ ഇന്ത്യൻ വിജയം അനായാസമാക്കി. 15 പന്തിൽ നിന്ന് 42 റൺസാണ് അടിച്ചത്.


അർധസെഞ്ചുറി നേടിയ ഗ്ലെൻ ഫിലിപ്‌സ് (82) ആണ് ന്യൂസിലൻഡിന് മികച്ച സ്കോർ നൽകിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കിവീസ് നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 225 റൺസാണ് എടുത്തത്. ഒപ്പണർ ടിം സെയ്‌ഫെർടും (24) ഫിൻ അല്ലെനും (45) ചേർന്ന് മികച്ച തുടക്കമാണ് ന്യൂസിലൻഡിന് നൽകിയത്. ടിം സെയ്‌ഫെർട് പുറത്തായതിന് പിന്നാലെയെത്തിയ ഡാരിൽ മിച്ചെൽ (28) വേ​ഗം മടങ്ങി. തുടർന്ന് കളത്തിലെത്തിയ ഗ്ലെൻ ഫിലിപ്‌സ് ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു. 40 പന്തിൽ എട്ട് ഫോറും മൂന്ന് സിക്സുമാണ് താരം നേടിയത്.


ഇന്ത്യക്കായി അർഷ്‌ദീപ്‌ സിങ്‌, അക്‌സർ പട്ടേൽ, മായങ്ക് യാദവ് എന്നിവർ ഒരോ വിക്കറ്റ് നേടി. നാല്‌ വർഷത്തെ ഇടവേളയ്‌ക്കുശേഷം കളത്തിലെത്തിയ പേസർ ഭുവനേശ്വർ കുമാരിന് വിക്കറ്റ് നേടാൻ കഴിഞ്ഞില്ല.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home