ജഡേജ @350; കപിൽ ദേവിന്റെ നേട്ടത്തിനൊപ്പം

ഗാലെ: ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്രനേട്ടവുമായി ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ. ശ്രീലങ്കയ്ക്കെതിരെ മൂന്ന് വിക്കറ്റ് നേടിയ താരം ടെസ്റ്റ് ക്രിക്കറ്റിൽ 350 വിക്കറ്റെന്ന അഭിമാനനേട്ടം സ്വന്തമാക്കി. 4,000 റൺസും 350 വിക്കറ്റും നേടിയ മുൻ ഇന്ത്യൻ നായകൻ കപിൽ ദേവിനൊപ്പമെത്താൻ ജഡേജയ്ക്ക് കഴിഞ്ഞു. 4,108 റൺസാണ് ജഡേജ ഇതുവരെ അടിച്ചെടുത്തത്. 5,248 റൺസും 434 വിക്കറ്റും നേടിയാണ് കപിൽദേവ് ടെസ്റ്റ് കരിയർ അവസിപ്പിച്ചത്.
ടെസ്റ്റിൽ 350 വിക്കറ്റ് നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ താരം കൂടിയാണ് മുപ്പത്തേഴുകാരൻ. അനിൽ കുംബ്ലെ (619), രവിചന്ദ്രൻ അശ്വിൻ (537), കപിൽ ദേവ് (434), ഹർഭജൻ സിങ് (417) എന്നിവരാണ് നേരത്തെ 350 വിക്കറ്റുകൾ നേടിയത്.










0 comments