ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി; പന്തിന് പിന്നാലെ ബോളർക്കും പരിക്ക്

വഡോദര: ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യയ്ക്ക് പരിക്ക് തിരിച്ചടിയാവുന്നു . വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് പിന്നാലെ പരിക്കേറ്റ ബോളര്‍ വാഷിങ്ടണ്‍ സുന്ദറിനും പരമ്പര നഷ്ടമാകുമെന്നാണ് റിപ്പോർട്ട്. ഞായറാഴ്ച നടന്ന ആദ്യ മത്സരത്തിലാണ് വാഷിങ്ടണ്‍ സുന്ദറിന് പരിക്കേറ്റത്. സുന്ദറിന് പരിക്കേറ്റിട്ടുണ്ടെന്നും സ്കാനിങ്ങിന് വിധേയനാക്കുമെന്നും മത്സരശേഷം നായകൻ ശുഭ്മൻ ഗിൽ സ്ഥിരീകരിച്ചു.
മത്സരത്തിൽ അഞ്ച് ഓവർ പന്തെറിഞ്ഞ ശേഷം അസ്വസ്ഥത പ്രകടിപ്പിച്ച സുന്ദർ മൈതാനം വിടുകയായിരുന്നു. ഇന്ത്യയ്ക്കായി എട്ടാം നമ്പറിൽ ക്രീസിലെത്തിയ താരം കഠിനമായ വേദന സഹിച്ചാണ് ബാറ്റ് ചെയ്തത്.
നേരത്തെ നെറ്റ്‌സിൽ പരിശീലിക്കുമ്പോൾ പരിക്കേറ്റാണ് പന്തിന് പരമ്പര നഷ്ടമായത്. ധ്രുവ് ജുറേലാണ് പകരക്കാരൻ. വിജയ്‌ഹസാരെ ട്രോഫിയിൽ ഉത്തർപ്രദേശിനായി നടത്തിയ മികച്ച പ്രകടനം ജുറേലിന് തുണയായി.










0 comments