വയോധിക കിണറ്റിൽ മരിച്ച നിലയിൽ

ശ്രീദേവി
വരവൂർ
വീട്ടുപറമ്പിലെ കിണറ്റിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. വരവൂർ ഹൈസ്കൂളിന് പിൻവശം മേച്ചേരി വീട്ടിൽ ശ്രീദേവി (69) ആണ് മരിച്ചത്. രാവിലെ എഴുന്നേറ്റ് പുറത്തുനടക്കുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ശ്രീദേവിയെ കാണാത്തതിനെത്തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കിണറ്റിൽ കണ്ടത്. വടക്കാഞ്ചേരിയിൽ നിന്നെത്തിയ ഫയർഫോഴ്‌സ് സംഘം മൃതദേഹം പുറത്തെടുത്തു. സംസ്കാരം നടത്തി. ഭർത്താവ്: നാരായണൻ നായർ. മക്കൾ: ഉണ്ണിക്കൃഷ്ണൻ, രാജലക്ഷ്മി, മണികണ്ഠൻ. മരുമക്കൾ: ധന്യ, നന്ദകുമാരനുണ്ണി, വിനീത.









0 comments