യുവാവ് തൂങ്ങിമരിച്ച നിലയിൽ

ഋതിക് സണ്ണി
പെരുമ്പാവൂർ യുവാവിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. തൃശൂർ തിരുവില്വാമല പട്ടിപ്പറമ്പ് സ്വദേശി പാൽകലോടി വീട്ടിൽ ഋതിക് സണ്ണി(27)യാണ് മരിച്ചത്. വല്ലം കവലയിലെ കെട്ടിടത്തിൽ വാടകയ്ക്ക് ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു. ഇവിടെയാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. അങ്കമാലിയിലെ സ്വകാര്യ കണ്ണാശുപത്രിയിൽ ഒപ്റ്റിക്കൽ സെയിൽസ് എക്സിക്യൂട്ടീവാണെന്നാണ് ലഭിച്ച വിവരം. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം എറണാകുളം ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.









0 comments