പൊതുസമ്മേളനം പിണറായി ഉദ്‌ഘാടനം ചെയ്യും
സമ്മേളനം 19 മുതൽ; പ്രകാശ്‌രാജ് ഉദ്‌ഘാടനം ചെയ്യും

തൃശൂർ
ഇന്ത്യൻ യുവത്വത്തിന്റെ സമരസംഘടനയായ ഡിവൈഎഫ്‌ഐയുടെ 16–ാം സംസ്ഥാന സമ്മേളനം 19 മുതൽ 22 വരെ തൃശൂരിൽ നടക്കും. 19ന് സമ്മേളന നഗരിയിൽ പതാക ഉയരും. പ്രതിനിധി സമ്മേളനം ഇന്ത്യയിലെ മതനിരപേക്ഷ ജനാധിപത്യ പോരാട്ടങ്ങളുടെ മുഖങ്ങളിലൊന്നായ നടൻ പ്രകാശ് രാജ് ഉദ്‌ഘാടനം ചെയ്യും. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം, ജനറൽ സെക്രട്ടറി ഹിമാഘ്‌ന രാജ് ഭട്ടാചാര്യ തുടങ്ങിയവരും പങ്കെടുക്കും. 21ന് രക്തസാക്ഷി കുടുംബസംഗമം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്യും. 22ന് സമാപന സമ്മേളനം അരണാട്ടുകര നേതാജി ഗ്രൗണ്ടിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. എസ്‌എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ് സംസാരിക്കും. പൊതുസമ്മേളനത്തിന് മുന്നോടിയായി യൂത്ത് ബ്രിഗേഡ് മാർച്ചും സമ്മേളന പ്രതിനിധികളുടെ പ്രകടനവും നടക്കും. പ്രകടനം വിദ്യാർഥി കോർണർ പരിസരത്ത് നിന്നാരംഭിക്കും. സമ്മേളനത്തിന് മുന്നോടിയായി 17ന് കേരളവർമ കോളേജിൽ നടക്കുന്ന വിദ്യാഭ്യാസ സെമിനാർ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ ബിജു ഉദ്‌ഘാടനം ചെയ്യും. ജെഎൻയു വിദ്യാർഥി യൂണിയൻ വൈസ് ചെയർപേഴ്‌സൺ ഗോപിക ബാബു, എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് എന്നിവർ പങ്കെടുക്കും.








0 comments