കിണറ്റിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

പൗലോസ്
മാള
മാള പള്ളിപ്പുറം കടവിൽ സഗീറിന്റെ വീട്ടിലെ കിണറ്റിൽ ചൊവ്വാഴ്ച രാവിലെ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. കൊരട്ടി മംഗലശേരി സ്വദേശി വല്ലൂരാൻ വീട്ടിൽ പൗലോസ് (73) ആണ് മരിച്ചത്. കിണറിന് മുകളിൽ വിരിച്ചിരുന്ന വല നീങ്ങിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് വീട്ടുകാർ പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. പൗലോസിനെ കാണാതായതിനെ ത്തുടർന്ന് വീട്ടുകാർ അന്വേഷണം നടത്തിവരികയായിരുന്നു. ബുധനാഴ്ചയാണ് പൗലോസിന്റെ കുടുംബാംഗങ്ങൾ മൃതദേഹം തിരിച്ചറിഞ്ഞത്. സംസ്കാരം നടത്തി. ഭാര്യ: മേരി. മക്കൾ: മാർട്ടിൻ (പൊലീസ്, കൊടുങ്ങല്ലൂർ), സിനി. മരുമകൾ: സൗമ്യ.









0 comments