‘ചെന്നൈ വണക്കം’; നാല് വിക്കറ്റിന് മുംബൈ ഇന്ത്യൻസിനെ തോൽപ്പിച്ചു

ചെന്നൈ: വമ്പൻമാരുടെ പോരിൽ ചെന്നൈ സൂപ്പർ കിങ്സ് നാല് വിക്കറ്റിന് മുംബൈ ഇന്ത്യൻസിനെ തോൽപ്പിച്ചു. അർധസെഞ്ചുറികളുമായി ഓപ്പണർ രചിൻ രവീന്ദ്രയും (65) ക്യാപ്‌റ്റൻ ഋതുരാജ് ഗെയ്‌ക്ക്‌വാദുമാണ് (53) വിജയമൊരുക്കിയത്. മുംബൈയുടെ മലയാളി സ്‌പിന്നർ വിഘ്‌നേഷ് പുത്തൂർ മൂന്ന് വിക്കറ്റുമായി തിളങ്ങി. സ്‌കോർ: മുംബൈ 155/9, ചെന്നൈ 158/6 (19.1).
ന്യൂസിലൻഡ് താരം രചിൻ 45 പന്തിൽ രണ്ട് ഫോറും നാല് സിക്‌സറുമടിച്ച് വിജയമൊരുക്കി. ഇരുപതാം ഓവറിലെ ആദ്യ പന്ത് സിക്‌സർ പറത്തിയാണ് വിജയം. രണ്ട് പന്തിൽ റണ്ണെടുക്കാതെ മഹേന്ദ്ര സിങ് ധോണി കൂട്ടായി. രവീന്ദ്ര ജഡേജ 17 റണ്ണെടുത്തു. ആദ്യം ബാറ്റെടുത്ത മുംബൈ നിരയിൽ തിലക് വർമയും (31) ക്യാപ്റ്റൻ സൂര്യകുമാർ യാദവുമാണ് (29) പിടിച്ചുനിന്നത്. രോഹിത് ശർമ റണ്ണെടുക്കാതെ മടങ്ങി. അഫ്‌ഗാനിസ്ഥാൻ സ്‌പിന്നർ നൂർ അഹമ്മദാണ് മുംബൈയെ കുരുക്കിയത്. നാല് ഓവറിൽ 18 റൺ വിട്ടുകൊടുത്ത് നാല് വിക്കറ്റ് സ്വന്തമാക്കി. നൂറിന്റെ പന്തിൽ സൂര്യകുമാറിനെ മഹേന്ദ്ര സിങ് ധോണി സ്‌റ്റമ്പ് ചെയ്‌തത് വഴിത്തിരിവായി. പേസർ ഖലീൽ അഹമ്മദ് മൂന്ന് വിക്കറ്റ് നേടി.
0 comments