രാമൻ ഇന്ത്യൻ വനിതാ ടീം പരിശീലകനാകും

ന്യൂഡൽഹി
ഇന്ത്യൻ ക്രിക്കറ്റ‌് ടീം മുൻ ഓപ്പണിങ‌് ബാറ്റ‌്സ‌്മാൻ ഡബ്ല്യു വി രാമൻ വനിതാ ടീമിന്റെ പരിശീലകനാകും. മുൻ ദക്ഷിണാഫ്രിക്കൻ ക്യാപ‌്റ്റൻ ഗാരി കേഴ‌്സ‌്റ്റൺ, മുൻ ഇന്ത്യൻ പേസർ വെങ്കിടേഷ‌് പ്രസാദ‌് എന്നിവരാണ‌് അവസാന പട്ടികയിൽ രാമനൊപ്പം ഉണ്ടായിരുന്നത‌്. കപിൽ ദേവ‌്, അൻഷുമാൻ ഗെയ‌്ക്ക‌്‌വാദ‌്, ശാന്ത രംഗസ്വാമി എന്നിവരായിരുന്നു സെലക്ഷൻ സമിതിയിൽ.
കേഴ‌്സ്റ്റണായിരുന്നു സാധ്യതയിൽ മുമ്പിൽ. ഐപിഎലിൽ റോയൽ ചലഞ്ചേഴ‌്സിന്റെ കൂടി പരിശീലകനാണ‌് ഈ ദക്ഷിണാഫ്രിക്കക്കാരൻ. ഇത‌് കേഴ‌്സ്റ്റണ‌് പ്രതികൂലമായി. നിലവിലെ പരിശീലകൻ രമേഷ‌് പൊവാർ വീണ്ടും അപേക്ഷിച്ചെങ്കിലും പരിഗണിച്ചില്ല.
ഇന്ത്യക്കുവേണ്ടി 11 ടെസ‌്റ്റിലും 27 ഏകദിനങ്ങളിലും കളിച്ചിട്ടുണ്ട‌് രാമൻ. തമിഴ‌്നാടിനെയും ബംഗാളിനെയും പരിശീലിപ്പിച്ചു.









0 comments