സൈനയ‌്ക്ക‌് ഫൈനലിൽ തോൽവി

ഓഡൻസ്
ഡെൻമാർക്ക‌് ഒാപ്പൺ ബാഡ‌്മിന്റൺ വനിതാ സിംഗിൾസ‌് ഫൈനലിൽ ഇന്ത്യയുടെ സൈന നെഹ‌്‌വാളിന‌് തോൽവി. തയ‌്‌വാന്റെ ലോക ഒന്നാംനമ്പർ തായ് സു യിങ്ങാണ‌് ഫൈനലിൽ സൈനയെ തോൽപ്പിച്ചത‌്. ഒന്നിനെതിരെ രണ്ടുസെറ്റുകൾക്കായിരുന്നു യിങ്ങിന്റെ ജയം (1321, 21–13, 6–21).
ആദ്യഗെയിമിന്റെ തുടക്കംമുതൽ യിങ‌് മികച്ചപ്രകടനം പുറത്തെടുത്തു. കാര്യമായ ചെറുത്തുനില്‍പ്പ് സൈനയുടെ ഭാഗത്തുനിന്നുണ്ടായില്ല. ഇതോടെ ആദ്യഗെയിം 21–13ന‌് യിങ്ങ‌് സ്വന്തമാക്കി. എന്നാൽ, രണ്ടാം ഗെയിമിൽ ശക്തമായി തിരിച്ചുവന്ന സൈന അനായസം ഗെയിം സ്വന്തമാക്കി (21–13). നിർണായകമായ മൂന്നാം ഗെയിമില്‍ സൈനയെ നിലം തൊടാന്‍ അനുവദിക്കാതെ യിങ‌് ഗെയിമും കിരീടവും സ്വന്തമാക്കി.
രണ്ടുവർഷത്തിനുശേഷമാണ‌് യിങ‌് ഡെൻമാർക്ക‌് ഓപ്പൺ സ്വന്തമാക്കുന്നത‌്. ലോക പത്താം നമ്പര്‍ താരമായ സൈന ഈ വര്‍ഷം അഞ്ചാം തവണയാണ് യിങ്ങിനോട് തോല്‍ക്കുന്നത്. ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസ് സെമിയിലും യിങ‌് സൈനയെ തോല്‍പ്പിച്ചിരുന്നു. സെമിയിൽ ഇന്തോനേഷ്യയുടെ ഗ്രിഗോറിയ മരിസ്‌കയെ തോൽപ്പിച്ചാണ‌് സൈന കലാശപ്പോരിന‌് യോഗ്യതനേടിയത‌്. ചൈനയുടെ ഹേ ബിങ്ജിയാവോയെയാണ‌് യിങ‌് മറികടന്നത‌്.









0 comments