ലോകകപ്പ് ഫുട്‌ബോള്‍: റഷ്യയും ക്രൊയേഷ്യയും ഒപ്പത്തിനൊപ്പം(1-1)

സോച്ചി > ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ റഷ്യയും ക്രോയേഷ്യയും ഒപ്പത്തിനൊപ്പം. ആദ്യപകുതി അവസാനിക്കുമ്പോള്‍ ഒരു ഗോള്‍ വീതം ഇരു ടീമും നേടിയിട്ടുണ്ട്. റഷ്യക്ക് വേണ്ടി 31 ാം മിനുട്ടില്‍ ഡെന്നീസ് ചെറിഷേവ് ആണ് ഗോള്‍ നേടിയത്. 39 ാം മിനുട്ടില്‍ ആന്ദ്രെ കമറിക്കിലൂടെ ക്രോയേഷ്യ ഗോള്‍ മടക്കുകയായിരുന്നു.
ലോകകപ്പ് ചരിത്രത്തില്‍ ഒരിക്കല്‍പ്പോലും ആതിഥേയ രാഷ്ട്രത്തെ തോല്‍പ്പിക്കാന്‍ ക്രൊയേഷ്യക്കായിട്ടില്ല. 1998ല്‍ ഫ്രാന്‍സിനോടും 2014ല്‍ ബ്രസീലിനോടും തോറ്റു. അതേസമയം റഷ്യ സെമിയിലേക്ക് കുതിച്ചാല്‍ അത് പുതിയ ചരിത്രമാകും.









0 comments