ഈജിപ്തിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോൽപിച്ച് റഷ്യ പ്രീ ക്വാർട്ടറിലേക്ക്

മോസ്കോ
ഈജിപ്തിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോൽപിച്ച് ആതിഥേയരായ റഷ്യ ലോകകപ്പിൽ പ്രീക്വാർട്ടർ ഉറപ്പാക്കി. ജപ്പാനും സെനെഗലും ജയത്തോടെ അരങ്ങേറി. ഏഷ്യൻ ശക്തികളായ ജപ്പാൻ 2‐1ന് കൊളംബിയയെയും ആഫ്രിക്കൻ പ്രതീക്ഷയായ സെനെഗൽ ഇതേ സ്കോറിന് പോളണ്ടിനെയും തോൽപിച്ചു.
എ ഗ്രൂപ്പിൽ റഷ്യക്ക് ആറ് പോയിന്റായി. ആദ്യകളിയിൽ സൗദി അറേബ്യയെ അഞ്ച് ഗോളിന് തോൽപിച്ചിരുന്നു. രണ്ട് കളിയും തോറ്റ ഈജിപ്ത് പുറത്തായി. ബുധനാഴ്ച സൗദിഅറേബ്യയെ തോൽപിച്ചാൽ ഉറുഗ്വേയും ഈ ഗ്രൂപ്പിൽനിന്ന് പ്രീക്വാർട്ടറിലെത്തും.
ഷിൻജി കഗാവയുടെയും യുയ ഒസാക്കയുടെയും ഗോളുകളാണ് ജപ്പാന് വിജയമൊരുക്കിയത്. ലോകകപ്പ് ചരിത്രത്തിൽ ലാറ്റിനമേരിക്കയ്ക്കെതിരെ ഏഷ്യൻ ടീം നേടുന്ന ആദ്യ ജയമാണിത്. കാർലോസ് സാഞ്ചസ് ചുവപ്പ്കാർഡ് കണ്ടത് കൊളംബിയക്ക് തിരിച്ചടിയായി. പോളണ്ടിനെതിരെ ദാന ഗോളിൽ മുന്നിലെത്തിയ സെനെഗൽ എംബായെ നിയാങ്ങിലൂടെ ലീഡുയർത്തി. ക്രിചോവിയാക് ആശ്വാസ ഗോൾ നേടി.









0 comments