വിജയ് മർച്ചന്റ്‌ ട്രോഫി: കേരളത്തിനെതിരെ മുംബൈ ഭേദപ്പെട്ട സ്കോറിലേക്ക്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 11, 2024, 06:34 PM | 0 min read

ലക്നൗ > വിജയ് മർച്ചന്റ്‌ ട്രോഫിയിൽ കേരളത്തിനെതിരെ മുംബൈ ഭേദപ്പെട്ട സ്കോറിലേക്ക്. ആദ്യ ദിവസം കളി നിർത്തുമ്പോൾ ഏഴ് വിക്കറ്റിന്  301 റൺസെന്ന നിലയിലാണ് മുംബൈ.

ടോസ് നേടി ഫീൽഡിങ് തെരഞ്ഞെടുത്ത കേരളത്തിന് മികച്ച തുടക്കമാണ് ബൗളർമാർ നൽകിയത്. സ്കോർ ബോർഡ് തുറക്കും മുൻപേ തന്നെ മുംബൈയുടെ ആദ്യ വിക്കറ്റ് വീണു. ഓപ്പണർ വേദാന്ത് നിർമ്മലിനെ മൊഹമ്മദ് റെയ്ഹാനാണ് പുറത്താക്കിയത്. തുടർന്നെത്തിയ ആയുഷ് ഷിൻഡെയെയും ദേവാൻശ് ത്രിവേദിയെയും ദേവഗിരി പുറത്താക്കിയതോടെ മൂന്ന് വിക്കറ്റിന് 26  റൺസെന്ന നിലയിലായിരുന്നു മുംബൈ. തുടർന്നെത്തിയ മൂന്ന് ബാറ്റർമാരുടെ പ്രകടനമാണ് മുംബൈയെ കരകയറ്റിയത്. അഥർവ്വ ധോണ്ട് 49ഉം വൻഷ് ചുംബ്ലെ 65ഉം തനീഷ് ഷെട്ടി 70ഉം റൺസ് നേടി. അഞ്ചാം വിക്കറ്റിൽ വൻഷും തനീഷും ചേർന്ന് 120 റൺസ് കൂട്ടിച്ചേർത്തു. കളി നിർത്തുമ്പോൾ പൃഥ്വീ ബാലേറാവു 33ഉം ശൌര്യ റായ് 23ഉം റൺസ് നേടി ക്രീസിലുണ്ട്. കേരളത്തിന് വേണ്ടി ദേവഗിരിയും അർജുൻ ഹരിയും രണ്ട് വിക്കറ്റ് വീതവും നന്ദനും തോമസ് മാത്യു ഓരോ വിക്കറ്റും നേടി.



deshabhimani section

Related News

View More
0 comments
Sort by

Home