ഇംഗ്ലീഷ് പ്രീമിയർ ലീഗ് ; ജയംപിടിച്ച്‌ ചെൽസി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 09, 2024, 11:08 PM | 0 min read


ലണ്ടൻ
പതിനൊന്നുമിനിറ്റിനുള്ളിൽ രണ്ട്‌ ഗോളിന്‌ പിന്നിട്ടുനിന്നശേഷം ചെൽസിയുടെ കലക്കൻ തിരിച്ചുവരവ്‌. ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ ഫുട്‌ബോളിൽ ടോട്ടനം ഹോട്‌സ്‌പറിനെ 4–-3ന്‌ വീഴ്‌ത്തി. കൊൾ പാൽമെർ പെനൽറ്റിയിലൂടെ ഇരട്ടഗോൾ നേടി. ജെയ്‌ഡെൻ സാഞ്ചോ, എൻസോ ഫെർണാണ്ടസ്‌ എന്നിവരും നീലപ്പടയ്‌ക്കായി ലക്ഷ്യംകണ്ടു.

സ്വന്തം തട്ടകത്തിൽ ഡൊമിനിക്‌ സൊളങ്കിയിലൂടെയും ദെയാൻ കുലുഷേവ്‌സ്‌കിയിലൂടെയും ഗംഭീര തുടക്കംകുറിച്ച ടോട്ടനം പിന്നീട്‌ പതറി. പരിക്കുസമയം സൂപ്പർതാരം സൺ ഹ്യൂങ്‌ മിന്നാണ്‌ അവരുടെ മൂന്നാംഗോൾ നേടിയത്‌. ജയത്തോടെ ലീഗിൽ രണ്ടാംസ്ഥാനത്തേക്ക്‌ ഉയർന്നു ചെൽസി. 15 കളിയിൽ 31 പോയിന്റാണ്‌. ഒന്നാമതുള്ള ലിവർപൂളിന്‌ 14 കളിയിൽ 35. ഫുൾഹാമിനോട്‌ 1–-1ന്‌ കുരുങ്ങിയ അഴ്‌സണൽ (29) മൂന്നാമതായി.

മറ്റൊരു മത്സരത്തിൽ ലെസ്റ്റർ സിറ്റി ഏഴാമതുള്ള ബ്രൈറ്റണെ 2–-2ന്‌ തളച്ചു. റൂഡ്‌ വാൻ നിസ്റ്റൽറൂയ്‌ കോച്ചായി ചുമതലയേറ്റശേഷമുള്ള രണ്ടു കളിയിലും ലെസ്റ്റർ തോറ്റിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Home