ലോക ചെസ്‌: ചാമ്പ്യനെതിരെ രണ്ടാം ജയവുമായി ​ഗുകേഷ്; ഇന്ത്യൻ താരത്തിന് ലീഡ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 08, 2024, 06:41 PM | 0 min read

സിംഗപ്പുർ> ലോക ചെസ്‌ ചാമ്പ്യൻഷിപ്പിൽ ഗംഭീര തിരിച്ചുവരവുമായി ഇന്ത്യൻ കൗമാരതാരം ഡി ഗുകേഷ്.  11-ാം റൗണ്ടിൽ നിലവിലെ ചാമ്പ്യൻ ചൈനയുടെ ഡിങ്‌ ലിറെനെ നിഷ്‌പ്രഭനാക്കി ഗുകേഷ്‌ ജയംകുറിച്ചു. ഇതോടെ ഡി ഗുകേഷിന് ലീഡായി. ​നിലവിൽ ​ഗുകേഷിന് ആറും ഡിങ് ലിറെന് അഞ്ചും പോയിന്റാണ്.

ആദ്യകളി ഡിങ്ങും മൂന്നാമത്തെയും 11-ാമത്തെയും കളി ഗുകേഷും ജയിച്ചപ്പോൾ ബാക്കി എട്ട് കളിയും സമനിലയായി. ആദ്യം ഏഴര പോയിന്റ്‌ നേടുന്ന കളിക്കാരനാണ്‌ ലോക ചാമ്പ്യൻ.



deshabhimani section

Related News

View More
0 comments
Sort by

Home