ഇന്ത്യയെ തകർത്ത് ഓസീസ്; അഡ്‌ലെയ്ഡ് ടെസ്റ്റിൽ 10 വിക്കറ്റ് വിജയം

അഡ്ലെയ്ഡ്> ഓസ്‌ട്രേലിയ നൽകിയ പിങ്ക് ടെസ്‌റ്റിൽ ഇന്ത്യ കനത്തതോൽവി. പത്ത് വിക്കറ്റ് വിജയമാണ് ആതിഥേയരായ ഓസ്ട്രേലിയ രണ്ടാം ടെസ്റ്റിൽ ജയിച്ചത്. ഒന്നാം ഇന്നിങ്സിൽ 157 റൺസ് ലീഡ് വഴങ്ങിയ ഇന്ത്യ, രണ്ടാം ഇന്നിങ്സിലേക്കെത്തിയപ്പോൾ 175ന് എല്ലാവരും പുറത്തായി. ഇന്ത്യ ഉയർത്തിയ 19 റൺസ് വിജയലക്ഷ്യം 3.2 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ഓസീസ് മറികടന്നു. സ്‌കോർ: ഇന്ത്യ 180, 175; ഓസ്‌ട്രേലിയ 337, 19/0. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പര 1–1 എന്ന നിലയിലായി. പെർത്ത് ടെസ്റ്റിൽ ഇന്ത്യ വിജയിച്ചിരുന്നു.
മൂന്നാം ദിവസം അഞ്ചിന് 128 റൺസെന്ന നിലയിൽ ബാറ്റിങ് തുടങ്ങിയ ഇന്ത്യ 47 റൺസെടുക്കുന്നതിനിടെ ഓൾഔട്ടാകുകയായിരുന്നു. 47 പന്തിൽ 42 റൺസെടുത്ത നിതീഷ് റെഡ്ഡിയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ഋഷഭ് പന്ത് (28), രവിചന്ദ്രൻ അശ്വിൻ (7), ഹർഷിത് റാണ (0), മുഹമ്മദ് സിറാജ് (7) എന്നിവരുടെ വിക്കറ്റാണ് മൂന്നാം ദിനം ഇന്ത്യയ്ക്ക് നഷ്ടമായത്. ഓസ്ട്രേലിയയ്ക്കായി ക്യാപ്റ്റൻ പാറ്റ് കമിൻസ് അഞ്ചു വിക്കറ്റുകൾ വീഴ്ത്തി. സ്കോട്ട് ബോളണ്ട് മൂന്നും മിച്ചൽ സ്റ്റാർക്ക് രണ്ടും വിക്കറ്റുകൾ നേടി.









0 comments