ഗുകേഷ് x ഡിങ് ; വീണ്ടും സമനില

സിംഗപ്പുർ
തുടർച്ചയായി ആറാംസമനില. ഇന്ന് വിശ്രമിച്ച് നാളെ സമനിലക്കുരുക്ക് അഴിക്കാൻ ചൈനീസ് ലോക ചാമ്പ്യൻ ഡിങ് ലിറെനും ഇന്ത്യൻ കൗമാരതാരം ഡി ഗുകേഷും മുഖാമുഖം കാണും. ലോക ചെസ് ചാമ്പ്യൻഷിപ്പിന്റെ ഒമ്പതാംഗെയിമും സമനിലയായി. 54 നീക്കത്തിനൊടുവിലാണ് ഇരുവരും കൈകൊടുത്ത് പിരിഞ്ഞത്. നാലര പോയിന്റാണ് ഇരുവർക്കും. ഇനി അഞ്ച് കളി ബാക്കി.
ആദ്യകളി ഡിങ്ങും മൂന്നാമത്തേത് ഗുകേഷും ജയിച്ചപ്പോൾ ബാക്കി ഏഴ് കളിയും സമനിലയായി. ആദ്യം ഏഴര പോയിന്റ് നേടുന്ന കളിക്കാരനാണ് ലോക ചാമ്പ്യൻ. പത്താംഗെയിം നാളെ നടക്കും. ഒമ്പതാംഗെയിമിൽ വെള്ളക്കരുക്കളുടെ ആനുകൂല്യം മുതലാക്കാൻ ഗുകേഷിനായില്ല. കറ്റാലൻ പ്രാരംഭമുറയിൽ തുടങ്ങിയ പതിനെട്ടുകാരന് ജയത്തിലേക്ക് കരുക്കൾ നീക്കാനായില്ല. പ്രതിരോധത്തിലെ മികവ് ഡിങ് ആവർത്തിച്ചു.









0 comments