പെറുവിനെ വീഴ്ത്തി അർജന്റീന വീണ്ടും വിജയവഴിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 20, 2024, 08:09 AM | 0 min read

ബ്യൂണസ് അയേഴ്സ്> ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അര്‍ജന്റീന വിജയവഴിയിൽ തിരിച്ചെത്തി. പെറുവിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് മെസിയും സംഘവും പരാജയപ്പെടുത്തിയത്. കളിയുടെ 55-ാം മിനിറ്റിൽ  ലൗറ്റാരോ മാർട്ടിനെസാണ് അര്‍ജന്റീനയുടെ വിജയഗോള്‍ നേടിയത്. മെസിയുടെ അസിസ്റ്റാണ് ഗോളിന് വഴിയൊരുക്കിയത്.

കഴിഞ്ഞ കളിയിൽ പരഗ്വെയോട് 2-1ന് തോൽവി വഴങ്ങിയ ശേഷമാണ് അർജന്റീന വിജയത്തിലേക്ക് തിരിച്ചെത്തിയത്. 12 കളികളിൽ 25 പോയന്റുമായി അർജന്റീന ലാറ്റിനമേരിക്കൻ ഗ്രൂപ്പിൽ ഒന്നാംസ്ഥാനത്ത് തുടരുന്നു.
 



deshabhimani section

Related News

View More
0 comments
Sort by

Home