Deshabhimani

സെഞ്ചുറിയുമായി സഞ്ജുവും തിലക് വർമയും കത്തിക്കയറി; ഇന്ത്യ 283/1

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 15, 2024, 10:24 PM | 0 min read

ജൊഹന്നസ്‌ബർഗ്‌> സെഞ്ചുറിയുമായി സഞ്‌ജു സാംസണും തിലക് വർമയും കത്തികയറിയപ്പോൾ ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. നിശ്ചിത 20 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 283 റൺസെടുത്തു.

തുടർച്ചയായി രണ്ടാം സെഞ്ചുറിയുമായി തിലക് വർമയും (47 പന്തിൽ 120) പരമ്പയിലെ രണ്ടാം സെഞ്ചുറിയുമായി സഞ്ജുവും (56 പന്തിൽ 109) നിറഞ്ഞാടിയപ്പോൾ ദക്ഷിണാഫ്രിക്കൻ ബോളർമാർ നിലംപരിശായി.   ട്വന്റി20യിൽ തുർച്ചയായ രണ്ട്‌ സെഞ്ചുറി നേടുന്ന ഇന്ത്യൻ താരമെന്ന സഞ്ജുവിന്റെ നേട്ടത്തിനൊപ്പം തിലക് വർമയുമെത്തി. 41 പന്തിൽ നിന്ന് തിലക് വർമ സെഞ്ചുറി കണ്ടെത്തിയപ്പോൾ  51 പന്തിൽ നിന്നായിരുന്നു സഞ്ജുവിന്റെ നേട്ടം. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 210 റൺസിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. അഭിഷേക്‌ ശർമ 18 പന്തിൽ 36 റൺസെടുത്തു.

ദക്ഷിണാഫ്രിക്കയ്ക്ക് പരമ്പര നഷ്ടപ്പെടാതിരിക്കാൻ 284 റൺസിന്റെ വിജയലക്ഷ്യം മറികടക്കണം. നിലവിൽ 2–1ന്‌ മുന്നിലാണ്‌ സൂര്യകുമാർ യാദവും സംഘവും.



deshabhimani section

Related News

0 comments
Sort by

Home