ബ്ലാസ്റ്റേഴ്സിന് വീണ്ടും തോൽവി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 07, 2024, 11:00 PM | 0 min read

കൊച്ചി > ഐഎസ്എൽ ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തോൽവി. ഹൈദരാബാദ്‌ എഫ്‌സിയോട്‌ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കാണ് തോറ്റത്. വിവാദമായ പെനാൽറ്റിയിലൂടെയായിരുന്നു ഹൈ​ദരാബാദിന്റെ ഒരു ​ഗോൾ. ആദ്യ പകുതിയിൽ ലീഡ് നേടിയ ശേഷമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തോൽവി.

ഇതോടെ ലീ​ഗിലെ തുടർച്ചയായ മൂന്നാം തോൽവിയാണിത്. ഹെസ്യൂസ്‌ ഹിമിനെസാണ് ബ്ലാസ്റ്റേഴ്സിനായി ​ഗോൾ നേടിയത്. ആന്ദ്രേ ആൽബ ഹൈദരാബാദിനായി ഇരട്ടഗോളടിച്ചു. നിലവിൽ എട്ട്‌ കളിയിൽ എട്ട്‌ പോയിന്റുമായി പത്താമതാണ്‌ ബ്ലാസ്‌റ്റേഴ്‌സ്‌. 24ന്‌ ചെന്നൈയിൻ എഫ്‌സിയുമായി കൊച്ചിയിൽ വച്ചാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത കളി.
 



deshabhimani section

Related News

View More
0 comments
Sort by

Home