‘വാട്ട്‌ എ ബ്യൂട്ടിഫുൾ വിക്‌ടറി’; ബാഴ്‌സലോണയെ പ്രശംസിച്ച്‌ മെസി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 28, 2024, 12:42 PM | 0 min read

ബാഴ്‌സലോണ > എൽ ക്ലാസികോ വിജയത്തിൽ എഫ്‌സി ബാഴ്‌സലോണയെ പ്രശംസിച്ച്‌ ലയണൽ മെസ്സി. ഇൻസ്റ്റഗ്രാമിലൂടെയാണ്‌ തന്റെ മുൻ ക്ലബ്ബിെനെ താരം അഭിനന്ദിച്ചത്‌. റയൽ മാഡ്രിഡിനെ എതിരില്ലാത്ത നാല്‌ ഗോളുകൾക്ക്‌ തകർത്ത ശേഷം ബാഴ്‌സലോണ പോസ്റ്റ്‌ ചെയ്ത സ്‌കോർകാർഡിന്‌ കീഴിലായിരുന്നു മെസിയുടെ കമന്റ്‌. ‘വാട്ട്‌ എ ബ്യൂട്ടിഫുൾ വിക്‌ടറി’ എന്നായിരുന്നു മെസി കമന്റ്‌ബോക്‌സിൽ കുറിച്ചത്‌.


നിരവധി പേരാണ്‌ മെസിയുടെ കമന്റിന്‌ മറുപടികളുമായി എത്തിയത്‌. 2021ലായിരുന്നു ക്ലബ്ബിലെ സാമ്പത്തിക പ്രശ്‌നങ്ങൾ കാരണം താരം ക്ലബ്ബ്‌ വിട്ട്‌ പോയത്‌. പിന്നീട്‌ പല തവണ ബാഴ്‌സലോണയിലേക്ക്‌ തിരിച്ചെത്താൻ താരവും ഒപ്പം ക്ലബ്ബും ശ്രമിച്ചിരുന്നെങ്കിലും സാമ്പത്തിക പ്രശ്‌നങ്ങൾ വിലങ്ങ്‌ തടിയാവുകയായിരുന്നു. നിലവിൽ മേജർ സോക്കർ ലീഗിലെ ഇന്റർ മയാമിക്ക്‌ വേണ്ടിയാണ്‌ മെസി പന്ത്‌ തട്ടുന്നത്‌.

കഴിഞ്ഞ കുറച്ച് വർഷങ്ങൾക്ക് ശേഷം ഏറ്റവും മികച്ച പ്രകടനമാണ് ഈ സീസണിൽ ബാഴ്സലോണ പുറത്തെടുക്കുന്നത്. ജർമൻകാരനായ ഹാൻസി ഫ്ലിക്ക് പരിശീലിപ്പിക്കുന്ന ബാഴ്സലോണ കഴിഞ്ഞ ആഴ്ച തന്നെയാണ് ബയേൺ മ്യൂണിക്കിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്തതും. ഈ പ്രകടനങ്ങളുടെയൊക്കെ അടിസ്ഥാനത്തിലാണ് മെസി ഉൾപ്പെടുന്ന പല മുൻ താരങ്ങളും ക്ലബ്ബിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്.


അഭിനന്ദനങ്ങളുമായി മുൻ താരങ്ങൾ

വിജയത്തിൽ ബാഴ്‌സലോണയെ അഭിനന്ദിച്ച്‌ ക്ലബ്ബിന്റെ ഇതിഹാസങ്ങൾ പലരും രംഗത്തെത്തിയിട്ടുണ്ട്‌. മെസി കമന്റ്‌ ചെയ്ത അതേ പോസ്റ്റിന്‌ കീഴിലായി ലൂയിസ്‌ സുവാരസും അഭിനന്ദനങ്ങൾ അറിയിച്ചിട്ടുണ്ട്‌. എക്‌സിൽ ജെറാർഡ്‌ പിക്വെയും വിജയത്തിന്‌ ശേഷം ബാഴ്‌സലോണ അക്കാദമിയായ ‘ലാ മാസിയ’ താരങ്ങളെ അഭിനന്ദിച്ച്‌ രംഗത്തെത്തിയിരുന്നു. ക്ലബ്ബ്‌ പോസ്റ്റ്‌ ചെയ്ത റാഫീന്യയുടെ വീഡിയോക്ക് ‘വിസ്‌ക ബാഴ്‌സ’ എന്ന്‌ കമന്റ്‌ ചെയ്താണ്‌ നെയ്‌മർ സന്തോഷമറിയിച്ചത്‌.

 



deshabhimani section

Related News

View More
0 comments
Sort by

Home