സി കെ നായിഡു ട്രോഫി: ഷോൺ റോജറിന് സെഞ്ചുറി; കേരളം ശക്തമായ നിലയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 21, 2024, 05:55 PM | 0 min read

കൽപ്പറ്റ> സി കെ നായിഡു ട്രോഫിയിൽ ഉത്തരാഖണ്ഡിനെതിരെ കേരളം ശക്തമായ നിലയിൽ. രണ്ടാം ദിവസം കളി നിർത്തുമ്പോൾ നാലു വിക്കറ്റ് നഷ്ടത്തിൽ 326 റൺസെന്ന നിലയിലാണ് കേരളം. സെഞ്ചുറി നേടിയ വരുൺ നായനാരുടെയും (122) ഷോൺ റോജറിന്റെയും (പുറത്താകാതെ 113) ഇന്നിങ്സുകളാണ് കേരളത്തെ ശക്തമായ നിലയിലെത്തിച്ചത്.

രണ്ട് വിക്കറ്റിന് 231 റൺസെന്ന നിലയിലാണ് രണ്ടാംദിനം കേരളം കളി തുടങ്ങിയത്. എന്നാൽ സ്കോർ 259 ൽ നില്‍ക്കെ വരുൺ നായനാരുടെ വിക്കറ്റ് നഷ്ടമായി. 17 ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു വരുണിന്റെ ഇന്നിങ്‌സ്‌. തുടർന്നെത്തിയ രോഹൻനായർ ഏകദിന ശൈലിയിൽ ബാറ്റിങ് തുടങ്ങിയെങ്കിലും 25 റൺസെടുത്ത് പുറത്തായി.

ഇതിനിടയിൽ ഷോൺ റോജർ ഈ സീസണിലെ രണ്ടാം സെഞ്ചുറി പൂർത്തിയാക്കി. കഴിഞ്ഞ മത്സരത്തിൽ ചണ്ഡീഗഢിനെതിരെയും ഷോൺ സെഞ്ചുറി നേടിയിരുന്നു. മഴയെ തുടർന്ന് കളി നേരത്തെ നിർത്തുമ്പോൾ ഷോൺ 113 റൺസുമായി ക്രീസിലുണ്ട്. ഉത്തരാഖണ്ഡിന് വേണ്ടി ആദിത്യ റാവത്ത് രണ്ടും അജയ്, ഹർഷ് റാണ എന്നിവർ ഓരോ വിക്കറ്റും നേടി.

 



deshabhimani section

Related News

View More
0 comments
Sort by

Home