സി കെ നായിഡു ട്രോഫി : കേരളത്തിന് തോൽവി

ചണ്ഡീഗഢ്
സി കെ നായിഡു ട്രോഫിക്കായുള്ള അണ്ടർ 23 ക്രിക്കറ്റിൽ ചണ്ഡീഗഢിനെതിരെ കേരളത്തിന് ഏഴ് വിക്കറ്റ് തോൽവി. രണ്ടാം ഇന്നിങ്‌സ് കേരളം 150ന് പുറത്തായി. 123 റൺ ലക്ഷ്യവുമായി ഇറങ്ങിയ ചണ്ഡീഗഢ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ജയം നേടി. ചണ്ഡീഗഢിനെതിരെ ഒന്നാം ഇന്നിങ്‌സിൽ കേരളത്തിനായി കിരൺ സാഗർ ആറ് വിക്കറ്റ് വീഴ്‌ത്തിയിരുന്നു.സ്‌കോർ: കേരളം 384, 150; ചണ്ഡീഗഢ് 412, 127/3.









0 comments