മിന്നൽ മെസി, 
മയാമിക്ക്‌ ഷീൽഡ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 03, 2024, 11:22 PM | 0 min read


ഒഹിയോ
ലയണൽ മെസിയുടെ മിന്നുംഗോളുകളിൽ ഇന്റർ മയാമി ഉദിച്ചു. അമേരിക്കൻ മേജർ ലീഗ്‌ സോക്കർ ചാമ്പ്യൻമാരായ കൊളംമ്പസ്‌ ക്ര്യൂവിനെ 3–-2ന്‌ തോൽപ്പിച്ച്‌ സപ്പോർട്ടേഴ്‌സ്‌ ഷീൽഡ്‌ ജേതാക്കളായി. സീസണിൽ കൂടുതൽ പോയിന്റ്‌ നേടുന്ന ടീമുകൾ തമ്മിലാണ്‌ ഷീൽഡിനായി ഏറ്റുമുട്ടുക.

മയാമിക്കായി മെസി ഇരട്ടഗോൾ നേടി. ആദ്യപകുതി അവസാനിക്കുംമുമ്പായിരുന്നു രണ്ടും. ഒറ്റയാൻ മുന്നേറ്റത്തിലൂടെ ടീമിന്‌ ലീഡ്‌ സമ്മാനിച്ചു. തൊട്ടുപിന്നാലെ സുന്ദരൻ ഫ്രീകിക്കിലൂടെ രണ്ടാംഗോളും കുറിച്ചു. ഇടതുവശത്തുനിന്ന്‌ ഇടംകാൽകൊണ്ട്‌ ബോക്‌സിനുമുന്നിൽനിന്ന്‌ തൊടുത്ത പന്ത്‌ കൊളംമ്പസ്‌ പ്രതിരോധമതിലിനെയും ഗോൾകീപ്പറെയും കാഴ്‌ചക്കാരാക്കി വലയിൽ വിശ്രമിച്ചു. കളിജീവിതത്തിൽ അർജന്റീന ക്യാപ്റ്റന്റെ 46–ാം ട്രോഫിയാണിത്.

ലൂയിസ്‌ സുവാരസാണ്‌ മയാമിക്കായി മറ്റൊരു ഗോൾ നേടിയത്‌. കൊളംമ്പസിനായി ദ്യേഗോ റോസിയും കുച്ചോ ഹെർണാണ്ടസും ലക്ഷ്യം കണ്ടു. പത്തുപേരുമായാണ്‌ അവർ കളിയവസാനിപ്പിച്ചത്‌. 63–-ാംമിനിറ്റിൽ റുഡി കമാച്ചോ ചുവപ്പ്‌ കാർഡ്‌ കണ്ട്‌ പുറത്തായി.



deshabhimani section

Related News

View More
0 comments
Sort by

Home