ചരിത്രജയവുമായി അഫ്‌ഗാൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 21, 2024, 11:48 PM | 0 min read

ഷാർജ> അഫ്‌ഗാനിസ്ഥാൻ ക്രിക്കറ്റ്‌ ടീമിന്റെ ചരിത്രത്തിൽ മറ്റൊരു നാഴികക്കല്ലുകൂടി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യമായി ഏകദിന പരമ്പര നേടി. ഏകദിന റാങ്കിങ്ങിൽ ആദ്യ അഞ്ച്‌ സ്ഥാനത്തിലുള്ള ടീമിനെതിരായ കന്നി പരമ്പര ജയംകൂടിയാണിത്‌. മൂന്നു മത്സരപരമ്പരയിൽ തുടർച്ചയായ രണ്ടാംകളിയിലും ജയിച്ചു.

ഓപ്പണർ റഹ്‌മാനുള്ള ഗുർബസിന്റെ (105) സെഞ്ചുറിക്കരുത്തിൽ 311 റണ്ണാണ്‌ അഫ്‌ഗാൻ നേടിയത്‌. ദക്ഷിണാഫ്രിക്കയുടെ മറുപടി 134ൽ അവസാനിച്ചു. റാഷിദ്‌ ഖാൻ അഞ്ച്‌ വിക്കറ്റ്‌ നേടി. സ്‌കോർ: അഫ്‌ഗാൻ 311/4 ദക്ഷിണാഫ്രിക്ക 134 (34.2).



deshabhimani section

Related News

View More
0 comments
Sort by

Home