ഒരു ദിനം, 
17 വിക്കറ്റ്‌ ; വെസ്റ്റിൻഡീസിനെതിരെ ദക്ഷിണാഫ്രിക്കയ്‌ക്ക്‌ മേൽക്കൈ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 16, 2024, 10:36 PM | 0 min read


പ്രൊവിഡൻസ്‌
ആദ്യദിനം 17 വിക്കറ്റുകൾ കടപുഴകിയ രണ്ടാം ക്രിക്കറ്റ്‌ ടെസ്റ്റിൽ വെസ്റ്റിൻഡീസിനെതിരെ ദക്ഷിണാഫ്രിക്കയ്‌ക്ക്‌ മേൽക്കൈ. ഒന്നാം ഇന്നിങ്‌സിൽ 160 റണ്ണിന്‌ പുറത്തായ ദക്ഷിണാഫ്രിക്ക വിൻഡീസിനെ 144ന്‌ പുറത്താക്കി. ദക്ഷിണാഫ്രിക്കയ്‌ക്ക്‌ 16് റണ്ണിന്റെ ഒന്നാം ഇന്നിങ്‌സ്‌ ലീഡായി.

ഷമർ ജോസഫിന്റെ തകർപ്പൻ പ്രകടനമായിരുന്നു ശ്രദ്ധേയം. അഞ്ച്‌ വിക്കറ്റാണ്‌ വിൻഡീസ്‌ പേസർ നേടിയത്‌. ജെയ്‌ഡൻ ഷീൽസ്‌ മൂന്ന്‌ വിക്കറ്റ്‌ നേടി. പത്താമനായെത്തിയ ഡെയ്‌ൻ പീറ്റാണ്‌ (38) ദക്ഷിണാഫ്രിക്കയുടെ ടോപ്‌ സ്‌കോറർ. 97/9 എന്ന നിലയിൽനിന്ന്‌ പീറ്റും നൻഡ്രെ ബർഗറും (23) ചേർന്നാണ്‌ സ്‌കോർ 160ൽ എത്തിച്ചത്‌.

മറുപടിക്കെത്തിയ വിൻഡീസ്‌ ബാറ്റർമാർക്കും പിടിച്ചുനിൽക്കാനായില്ല. ആദ്യദിനം ഏഴിന്‌ 97ലേക്ക്‌ തകർന്ന വിൻഡീസിനെ ജാസൺ ഹോൾഡറും (54) ഷമറും (25) ചേർന്നാണ്‌ കരകയറ്റിയത്‌. അവസാന വിക്കറ്റിൽ 40 റണ്ണാണ്‌ ഇരുവരും കൂട്ടിച്ചേർത്തത്‌. ഷമറിനെ പുറത്താക്കി കേശവ്‌ മഹാരാജ്‌ വിൻഡീസ്‌ ഇന്നിങ്‌സ്‌ അവസാനിപ്പിച്ചു. ഹോൾഡർ പുറത്താകാതെനിന്നു. ഒരു സിക്‌സറും ആറ്‌ ഫോറുമായിരുന്നു ഇന്നിങ്‌സിൽ. ദക്ഷിണാഫ്രിക്കയ്‌ക്കായി വിയാൻ മുൾദെർ നാല്‌ വിക്കറ്റ്‌ നേടി.
 



deshabhimani section

Related News

View More
0 comments
Sort by

Home