വിനേഷ്‌ ചാമ്പ്യൻ: 
നീരജ്‌ ചോപ്ര

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 13, 2024, 10:56 PM | 0 min read


ന്യൂഡൽഹി
വിനേഷ്‌ ഫോഗട്ട്‌ ഇന്ത്യയുടെ ചാമ്പ്യനെന്ന്‌ നീരജ്‌ ചോപ്ര. ‘കോടതി വിധി എന്തായാലും രാജ്യത്തെ ജനങ്ങളുടെ മനസ്സിൽ വിനേഷ്‌ ജയിച്ചുകഴിഞ്ഞു. അവർ ചെയ്‌ത കാര്യങ്ങൾ നാട്‌ മറക്കില്ല’–-ഒളിമ്പിക്‌ വെള്ളി മെഡൽ ജേതാവ്‌ പറഞ്ഞു. പാരിസ്‌ ഒളിമ്പിക്‌സിൽ ജാവലിൻ ത്രോയിൽ മെഡൽ നേടിയശേഷം നാട്ടിലെത്തിയ നീരജിന്‌ ഉജ്വല സ്വീകരണമാണ്‌ ഡൽഹിയിൽ ഒരുക്കിയത്‌. സ്വീകരണത്തിനുശേഷം നടന്ന വാർത്താസമ്മേളനത്തിലാണ്‌ ഇരുപത്താറുകാരൻ വിനേഷിന്‌ പിന്തുണയുമായി രംഗത്തെത്തിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Home