മരിയോ ലൊമോസ് ഫോഴ്‌സ കൊച്ചി പരിശീലകൻ

കൊച്ചി
ഫോഴ്‌സ കൊച്ചിയുടെ പരിശീലകനായി പോർച്ചുഗീസുകാരൻ മരിയോ ലെമോസിനെ നിയമിച്ചു. പതിനേഴ് വർഷമായി പരിശീലകരംഗത്തുണ്ട് മുപ്പത്തെട്ടുകാരൻ. ബംഗ്ലാദേശ് ദേശീയ ടീമിന്റെ ഇടക്കാല പരിശീലകനായിരുന്നു. ബംഗ്ലാ ക്ലബ് അബഹാനി ധാക്കയുടെയും ചുമതല വഹിച്ചു. ടീമിന് മൂന്ന് ട്രോഫികൾ സമ്മാനിച്ചു. സൂപ്പർ ലീഗ് കേരള ഫുട്‌ബോളിലെ ക്ലബ്ബായ ഫോഴ്‌സ കൊച്ചിയുടെ സഹപരിശീലകൻ ഇന്ത്യൻ മുൻ താരം ജോപോൾ അഞ്ചേരിയാണ്. സെപ്‌തംബർ ഏഴിനാണ് കിക്കോഫ്.









0 comments